31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

Numerology Aug 16 | 9 എന്ന സംഖ്യയുടെ അസാന്നിദ്ധ്യം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എങ്ങനെ?| Numerology Aug 16

Date:


നിങ്ങളുടെ ജന്മസംഖ്യാ ചാര്‍ട്ടില്‍ 9 എന്ന സംഖ്യയുടെ അസാന്നിധ്യമുണ്ടാക്കുന്ന ഫലങ്ങളെപ്പറ്റിയാണ് ഇന്ന് പറയുന്നത്. 28-ാം നുറ്റാണ്ടില്‍ ജനിക്കുന്നവര്‍ക്ക് ഈ സംഖ്യ നഷ്ടപ്പെടുകയെന്ന് പറയുന്നത് അസാധ്യമായിരിക്കും. എന്നാല്‍ 21-ാം നൂറ്റാണ്ടില്‍ ജനിക്കുന്ന പലര്‍ക്കും ഈ സംഖ്യയുടെ സാന്നിദ്ധ്യം ലഭിക്കണമെന്നുമില്ല. ഇത്തരക്കാര്‍ മറ്റുള്ളവരുടെ ആവശ്യങ്ങളെയും വികാരങ്ങളെയും പരിഗണിക്കാത്തവര്‍ ആയിരിക്കും. കൂടാതെ മറ്റുള്ളവരുടെ ജീവിതത്തോട് ഇവര്‍ക്ക് ഒരു മമതയും ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് അവര്‍ തങ്ങളുടെ ഈ സ്വഭാവം ഉപേക്ഷിച്ച് മനുഷ്യസ്‌നേഹികളായി മാറാന്‍ ശ്രമിക്കണം.

ഇനി ജന്മസംഖ്യചാര്‍ട്ടില്‍ 9 ന്റെ അസാന്നിദ്ധ്യത്തോടെ ജനിച്ച വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെപ്പറ്റി പറയാം.

ഏപ്രില്‍ 23, 2003

ഇക്കൂട്ടര്‍ക്ക് വളരെ മോശം മാനേജ്‌മെന്റ് സ്‌കില്‍ ആയിരിക്കും. കൂടാതെ ഭരണപരമായ ജോലിയും ചെയ്യേണ്ടിവരും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിലാണ് ഇവര്‍ മുന്‍ഗണന നല്‍കുന്നത്. ദീര്‍ഘദൂര യാത്രകള്‍ പോലുള്ള റിസ്‌കുകള്‍ ഇവര്‍ ഒഴിവാക്കണം. ചൂതുകളി, പന്തയം എന്നിവയില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് നല്ലത്. കൂടാതെ വ്യായാമം ചെയ്യാനും സമയം കണ്ടെത്തണം. അമിതമായി പണം ചെലവാക്കുന്ന ഇക്കൂട്ടരുടെ സ്വഭാവവും നിയന്ത്രിക്കണം. വിശദമായി ആലോചിച്ച് ശേഷം മാത്രമെ ഏതെങ്കിലും തരത്തിലുള്ള പങ്കാളിത്തത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളു. ചൊവ്വാ ഗ്രഹത്തെയാണ് 9 എന്ന സംഖ്യ പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ എപ്പോഴും ചുവപ്പ് കലര്‍ന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കണം.

9 എന്ന സംഖ്യയുടെ സാന്നിദ്ധ്യം ശക്തിപ്പെടുത്താന്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍

1. മൊബൈല്‍ നമ്പറില്‍ 9 ഉം 6 ഉം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

2. ആശ്രമങ്ങളില്‍ ലെന്റിസ് ദാനം ചെയ്യുക.

3. ശിവന് പാലഭിഷേകം നടത്തുക. ഹനുമാന്‍സ്വാമിയ്ക്ക് എല്ലാ ചൊവ്വാഴ്ചയും കുങ്കുമം നിവേദിക്കുക.

4. ഓഫീസ് ടേബിളില്‍ ചുവപ്പ് നിറത്തിലുള്ള മെഴുകുതിരി സൂക്ഷിക്കുക.

5. ചുവപ്പ് നിറത്തിലുള്ള തൂവാല ബാഗില്‍ സൂക്ഷിക്കണം.

6. വര്‍ഷത്തിലൊരിക്കല്‍ മംഗള്‍ പൂജ ചെയ്യുക. ചൊവ്വാഗ്രഹത്തിന് ആവശ്യമായ പൂജകളും ചെയ്യുക.

സംഖ്യാശാസ്ത്രത്തില്‍ 9 വരെയുള്ള നമ്പറുകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല. എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകള്‍ സംയോജിപ്പിച്ച് വിവിധ നമ്പറുകള്‍ ഉണ്ടാക്കി. അതിനിടയില്‍ പൂജ്യം ന്യൂട്രലായി നില്‍ക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്.

സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.

ഗ്രഹങ്ങളെ ഏതൊക്കെ സംഖ്യകള്‍ കൊണ്ടാണ് വിശേഷിപ്പിക്കുന്നത് എന്ന് നോക്കാം.

സൂര്യന്‍ 1 ചന്ദ്രന്‍ 2 വ്യാഴം 3 രാഹു (യുറാനസ്സ്) 4 ബുധന്‍ 5 ശുക്രന്‍ 6 കേതു (നെപ്റ്റിയൂണ്‍) 7 ശനി 8 ചൊവ്വ 9

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related