ഈ ഒരൊറ്റ ശീലം മൂലം നമുക്ക് ബാധിക്കുന്നത് പതിനഞ്ചിലേറെ തരത്തിലുള്ള ക്യാൻസർ


 ലോകത്തെ വളരെയധികം ഭയപ്പെടുത്തുന്ന ഒന്നാണ് ക്യാൻസർ എന്ന മഹാരോഗം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വരാതിരിക്കാൻ ഇതുണ്ടാക്കുന്ന ശീലങ്ങൾ നാം ഉപേക്ഷിക്കണം. പതിനഞ്ചിലേറെ തരത്തിലുള്ള ക്യാൻസർ നമുക്ക് ബാധിക്കുന്നതിന് പ്രധാന കാരണം പുകവലിയാണ്. പുകയില ഉപയോഗിക്കുന്നവരില്‍ പകുതി പേരിലും രോഗങ്ങള്‍ക്ക് കാരണമാകുന്നത് ഈ ശീലം തന്നെയാണ്.

വര്‍ഷം തോറും 70 ലക്ഷം പേരെയാണ് പുകയില രോഗികളാക്കുന്നത്. പുകവലിക്കാത്തവരിലും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. പുകവലിക്കാത്തവരില്‍ ഈ പ്രശ്‌നം ഉണ്ടാവുന്നത് മറ്റുള്ളവരുടെ പുകവലി ശീലത്തിലൂടെയാണ്. പാസീവ് സ്‌മോക്കിംങ് എന്നാണ് ഇതിന് പറയുന്നത്. ഇതിലൂടെ ഒരു കോടി പേരാണ് ലോകത്തെമ്പാടും മരിക്കുന്നത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.സിഗരറ്റ്, ബീഡി, ഹുക്ക, മുറുക്കാന്‍ എന്നിവയാണ് പുകയില ഉപയോഗിക്കുന്നതിന്റെ വിവിധ രൂപങ്ങള്‍. ഇതില്‍ നിക്കോട്ടിന്‍ അല്ലാതെ കാര്‍ബണ്‍ മോണോക്‌സൈഡ്, ടാര്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്.

ഇതെല്ലാം മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന ദോഷങ്ങള്‍ ചില്ലറയല്ല. സിഗരറ്റ് വലിക്കുന്നതിലൂടെ പല വിധത്തിലുള്ള ക്യാന്‍സറുകള്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും പുകവലിക്കാരില്‍ പ്രതീക്ഷിക്കാവുന്ന ഒരു അപകടമാണ് ശ്വാസകോശാര്‍ബുദം. ശ്വാസകോശത്തിലെ കോശങ്ങളുടെ നിയന്ത്രണമില്ലാത്ത വളര്‍ച്ചയാണ് ശ്വാസകോശാര്‍ബുദം. ഇത് ശരീരത്തില്‍ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. തൊണ്ടയിലെ ക്യാന്‍സര്‍ ശരീരത്തില്‍ ബാധിക്കുന്ന ക്യാന്‍സറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. തൊണ്ടയിലെ ക്യാന്‍സര്‍ പുകവലിയുടെ മറ്റൊരു ഫലമാണ്. നിസ്സാര ലക്ഷണങ്ങളോടെയാണ് തുടക്കം. എന്നാല്‍ അതിനെ അവഗണിക്കുന്നതിലൂടെ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

വായിലെ അര്‍ബുദം പോലുള്ള അവസ്ഥകള്‍ക്ക് പിന്നില്‍ പുകവലി വലിയ കാര്യമായ പങ്ക് വഹിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടലിലെ ക്യാന്‍സര്‍ ആണ് ക്യാന്‍സറിന്റെ കൂട്ടത്തില്‍ ഏറ്റവും അപകടകാരി. എന്നാല്‍ രോഗലക്ഷണം കണ്ടെത്തിയാല്‍ ഉടനേ തന്നെ ചികിത്സ എടുക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ക്യാന്‍സര്‍ ബാധിക്കുന്നുണ്ട്. അതിലുപരി ഇത് ഡി എന്‍ എയിലുണ്ടാകുന്ന തകരാറാണ് പലപ്പോഴും ക്യാന്‍സര്‍ കോശങ്ങള്‍ക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുന്നത്. കിഡ്‌നി ക്യാന്‍സര്‍ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം പലപ്പോഴും പലതാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ആദ്യം പുകവലി ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്.വയറിന്റെ കീഴ്ഭാഗത്തുള്ള ചെറിയൊരു അവയവമാണ് പാന്‍ക്രിയാസ്. ഇതിന്റെ കോശങ്ങളെ ബാധിക്കുന്ന ക്യാന്‍സര്‍ ആണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. ഇത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളുടെ ശരീരത്തെ തള്ളിവിടുന്നു. വയറ്റിലെ ക്യാന്‍സര്‍ ഇത്തരത്തില്‍ നമ്മളെ വലക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഇതും പുകവലി മൂലമാണ് ഉണ്ടാവുന്നത്. കരളിലെ ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടും മുന്‍പ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പുകവലി ഒരു കാരണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.  കരളിലെ ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്.

രോഗ ലക്ഷണങ്ങള്‍ പോലും വളരെ പതുക്കെയാണ് തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കേണ്ടതാണ്. ആമാശയാര്‍ബുദവും ഇത്തരത്തില്‍ അല്‍പം ശ്രദ്ധിച്ച്‌ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. എന്നാല്‍ ആമാശയാര്‍ബുദത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതും പുകവലിയിലൂടെ ഉണ്ടാവുന്ന ഒരു രോഗാവസ്ഥ തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മൂത്രാശയ ക്യാന്‍സര്‍, സെര്‍വിക് ക്യാന്‍സര്‍, ഗര്‍ഭപാത്ര ക്യാന്‍സര്‍, ലുക്കീമിയ എന്നിവയെല്ലാം പലപ്പോഴും പുകവലിയുടെ ദൂഷ്യവശങ്ങളാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.