15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

രുദ്രാക്ഷം ധരിക്കുമ്പോൾ ഇഷ്ട ദേവതയെ മനസിൽ ധ്യാനിച്ചാൽ ഇരട്ടി ഫലം, ഇക്കാര്യങ്ങൾ അറിയാം

Date:



മിക്ക ആളുകളും കയ്യിലോ കഴുത്തിലോ ഒരു രുദ്രാക്ഷം ധരിക്കാറുണ്ട്. രുദ്രാക്ഷം ധരിയ്ക്കുന്നത് പുണ്യമാണ്. എന്നാല്‍, രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ചില ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണ്. രുദ്രാക്ഷം മാലയായോ ഒറ്റ രുദ്രാക്ഷമായോ ധരിയ്ക്കാം. എന്നാൽ, ഇത് മാസത്തിലൊരിക്കൽ നിർബന്ധമായും ശുദ്ധീകരിക്കണം. രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ഇഷ്ടദേവതയെ മനസില്‍ ധ്യാനിച്ചാല്‍ ഇരട്ടി ഫലം ലഭിയ്ക്കുമെന്നാണ് വിശ്വാസം. വലിപ്പം കൂടിയതും ദൃഡമായതും മുള്ളോടുകൂടിയതുമായ രുദ്രാക്ഷം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെയുള്ള രുദ്രാക്ഷത്തിന് ഫലം കൂടുതലായിരിക്കും.

ഒന്ന് മുതല്‍ 21 മുഖം വരെയുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ടാവും. ഓരോന്നിന്റേയും ഗുണഫലമനുസരിച്ച് ധരിയ്ക്കാം. ഇത് കൂടാതെ, ഗൗരിശങ്കര രുദ്രാക്ഷം, ഗണേശ് മുഖി രുദ്രാക്ഷം, സവാര്‍ ഏകമുഖ രുദ്രാക്ഷം, ത്രിജൂഡി തുടങ്ങിയവയും ഉണ്ട്. കൃത്യമായ വ്രതത്തോടു കൂടി രുദ്രാക്ഷം ധരിച്ചാൽ ഇരട്ടി ഫലം സമ്മാനിക്കും. രുദ്രാക്ഷം ധരിയ്ക്കാന്‍ തടസമുള്ളവര്‍ക്ക് വീട്ടില്‍ വെച്ച് മന്ത്രജപത്തോടു കൂടി രുദ്രാക്ഷത്തെ പൂജിക്കാവുന്നതാണ്.

Also Read: മാസപ്പടിയിൽ എൽഡിഎഫും- യുഡിഎഫും ഒത്തുകളിക്കുന്നു, എംവി ഗോവിന്ദൻ പിണറായിയുടെ അടിമക്കണ്ണ്: കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related