ഭാരം കുറയ്ക്കാനായി പല രീതികളും പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ തേനും വെളുത്തുള്ളിയും ഉപയോഗിച്ച് നിങ്ങളുടെ വണ്ണം കുറയ്ക്കാവുന്നതാണ്. തേനില്‍ മുക്കിവെച്ച വെളുത്തുള്ളി വെറും വയറ്റില്‍ അതിരാവിലെ കഴിക്കുന്നതിലൂടെ വണ്ണം കുറയ്ക്കാൻ കഴിയും. മൂന്നോ നാലോ വെളുത്തുള്ളി അല്ലികള്‍ മുറിച്ച ശേഷം ഒരു ടേബിള്‍ സ്പൂണ്‍ തേനുമായി ചേർത്ത ശേഷം നന്നായി ഇളക്കി വെയ്ക്കണം. ശേഷം അതിരാവിലെ ഇത് കഴിക്കാം.
പോഷകഗുണങ്ങള്‍ ഏറെയുള്ള തേനും വെളുത്തുള്ളിയും ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യും. കൂടാതെ ദഹനം എളുപ്പത്തിലാക്കാനും ഇതിന് കഴിയും. വെളുത്തുള്ളിക്ക് നമ്മുടെ ശരീരത്തിലെ എനര്‍ജി ലെവല്‍ വര്‍ധിപ്പിക്കാനും വിശപ്പിനെ നിയന്ത്രിക്കാനും സാധിക്കും. അതുകൊണ്ടുതന്നെ വെളുത്തുള്ളി ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.