രാജ്യത്ത് സ്വവര്‍ഗ്ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി ഉത്തരവ് വന്നെങ്കിലും പലപ്പോഴും സമൂഹം ഇവരെ അംഗീകരിക്കുന്നതിന് മടി കാണിക്കുന്നുണ്ട് . സമൂഹത്തില്‍ നിന്നുള്ള അവഗണനകളും കുറ്റപ്പെടുത്തലും പലപ്പോഴും ഇവരുടെ മാനസിക നിലയെ വളരെ മോശമായ അവസ്ഥയില്‍ തന്നെ ബാധിക്കുന്നു. ഇവരെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും മറ്റും ഇവരെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനും മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറുന്നതിനും കാരണമാകുന്നു.പലപ്പോഴും പല വിധത്തിലുള്ള ഉത്കണ്ഠ ഇവരെ ബാധിച്ചു കൊണ്ടേ ഇരിക്കും. തങ്ങളുടെ ഇടങ്ങളില്‍ പോലും സുരക്ഷിതരല്ലെന്ന ബോധം ഇവരെ വേട്ടയാടും.
സാധാരണ പങ്കാളികളില്‍ ഉണ്ടാവുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളും എല്ലാം ഇവരേയും ബാധിക്കുന്നു. സംശയ രോഗം ഇതില്‍ ഒന്നാണ്. എന്നാല്‍ എല്ലാ പങ്കാളികളും ഇത്തരം താല്‍പ്പര്യങ്ങള്‍ ഉള്ളവരാകണം എന്നില്ല. പലപ്പോഴും വിഷാദരോഗം ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വിഭാഗങ്ങളില്‍ ഒന്നാണ് സ്വവര്‍ഗ്ഗാനുരാഗികള്‍. ഇഷ്ടപ്പെട്ട പങ്കാളിക്കൊപ്പം ജീവിതം മുന്നോട്ട് കൊണ്ടാപോവാന്‍ കഴിയാത്തത് ഇവരെ വളരെയധികം ബാധിക്കുന്നു. ഇതെല്ലാം പലപ്പോഴും ഡിപ്രഷന്റെ അങ്ങേ അറ്റത്തിലേക്ക് ഇവരെ എത്തിക്കുന്നു. അമിതമായുണ്ടാവുന്ന ഡിപ്രഷനിലൂടെ ഇവര്‍ പല രോഗങ്ങള്‍ക്കും തുടക്കം കുറിക്കുന്നു.
പലപ്പോഴും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പല വിധത്തിലുള്ള രോഗങ്ങള്‍ ഇവരെ ബാധിക്കുന്നു. പല പങ്കാളികളോടുള്ള താല്‍പ്പര്യം കാരണം ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എയ്ഡ്‌സ്, ഇന്‍ഫെക്ഷന്‍, ഹെര്‍പിസ് തുടങ്ങിയ രോഗങ്ങളിലേക്കുള്ള വാതില്‍ തുറക്കുകയാണ് എന്ന കാര്യം അറിഞ്ഞിരിക്കണം. ഒരു പങ്കാളിയില്‍ തന്നെ ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുക. അതും സുരക്ഷിതമായ ലൈംഗിക ബന്ധമായിരിക്കണം എന്ന കാര്യം ഓര്‍മ്മയിലിരിക്കണം. സ്വവര്‍ഗ്ഗാനുരാഗികളില്‍ ഹെപ്പറ്റൈറ്റിസ് ബി ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തിലൂടെയും ശരീര ദ്രവങ്ങളിലൂടെയും ഇത് പകരാനുള്ള സാധ്യത ഒരിക്കലും അവഗണിക്കരുത്.
അതുകൊണ്ട് ഏത് ബന്ധമാണെങ്കിലും സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചിരിക്കണം. സ്വവര്‍ഗ്ഗാനുരാഗികളെ മാത്രമേ ഇത്തരം രോഗം ബാധിക്കുകയുള്ളൂ എന്ന ധാരണ വേണ്ട. എല്ലാവരേയും ഒരു പോലെ ഭീഷണിയിലാക്കുന്ന രോഗം തന്നെയാണ് ഇത്.മലദ്വാരത്തിലെ ക്യാന്‍സറിനുള്ള സാധ്യതയും സ്വവര്‍ഗ്ഗരതിക്കാരില്‍ തള്ളിക്കളയാനാവില്ല. കണ്ടെത്താന്‍ വളരെയധികം പ്രയാസം നേരിടുന്ന തരത്തിലുള്ള ഒരു ക്യാന്‍സര്‍ തന്നെയാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. ഇതിലൂടെയെല്ലാം പുറത്തേക്ക് വരുന്നത് സ്വവര്‍ഗ്ഗരതിക്കാരുടെ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ തന്നെയാണ്.സാധാരണ ലൈംഗിക ബന്ധത്തില്‍ എന്ന പോലെ തന്നെ സ്വവര്‍ഗ്ഗാനുരാഗികളിലും ഇത്തരം കാര്യങ്ങളില്‍ കൃത്യമായ അവബോധം ആവശ്യമാണ്.
അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ലൈംഗിക രോഗങ്ങളുടെ ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കും. പുരുഷനായാലും സ്ത്രീ ആയാലും ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത ഇല്ലെങ്കില്‍ അത് ആരോഗ്യത്തിന് വളരെയധികം ഭീഷണിയായി മാറുന്നു. ലൈംഗികമായി ബന്ധപ്പെടുമ്ബോള്‍ എപ്പോഴും സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം. കോണ്ടം പോലുള്ളവ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല മറ്റ് സാംക്രമിക രോഗങ്ങള്‍ പകരാതിരിക്കുന്നതിനുള്ള മുന്‍കരുതലുകളും എടുക്കേണ്ടത് അത്യാവശ്യമാണ്.