ജനന തീയതിയ്ക്കു നമ്മുടെ ജീവിതത്തില്‍ പ്രധാന സ്ഥാനമുണ്ട്. നാം ജനിച്ച തീയതി, സമയം എല്ലാം പല വിധത്തില്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യും. ജനനത്തീയതി പ്രകാരം ചില പ്രത്യേക വസ്തുക്കള്‍ സൂക്ഷിയ്ക്കുന്നത് സമ്പത്തും ഐശ്വര്യവും നല്‍കുമെന്നാണ് പറയപ്പെടുന്നത്. ഓരോ ജനനത്തീയതിയ്ക്കനുസരിച്ചും ഇതു വ്യത്യാസപ്പെടുകയും ചെയ്യും.
1, 10, 19, 28 തീയതികളില്‍ ജനിച്ചവരെങ്കില്‍ 1 ആയി സംഖ്യയെടുക്കാം. ഇവര്‍ മരം കൊണ്ടുള്ള ഓടക്കുഴല്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നതു ഭാഗ്യവും ഐശ്വര്യവുമെല്ലാം കൊണ്ടുവരും. 2, 11. 29 തീയതികളില്‍ ജനിച്ചവരെങ്കില്‍ 2 ആണ് സംഖ്യ. ഇത്തരക്കാര്‍ വെളുത്ത നിറത്തിലെ ഷോപീസ് വടക്കുതെക്കു ഭാഗത്തായി സൂക്ഷിയ്ക്കുന്നത് നല്ലതാണ്. പൊസറ്റീവ് തരത്തിലുള്ള ഷോപീസാകണമെന്നു മാത്രം. 3, 12, 21, 30 തീയതികളിലാണ് ജനനമെങ്കില്‍ ഒരു രുദ്രാക്ഷമാല വീടിന്റെ വടക്കുകിഴക്കു ദിശയില്‍ സൂക്ഷിയ്ക്കുന്നത് ഗുണം ചെയ്യും.
4, 13, 22 തീയതികളിലാണ് ജനനമെങ്കില്‍ 4 ആണ് ജനനസംഖ്യയായി എടുക്കേണ്ടത്. പൊട്ടാത്ത ഒരു കഷ്ണം ഗ്ലാസ് തെക്കു പടിഞ്ഞാറു ദിശയില്‍ സൂക്ഷിയ്ക്കുന്നതു ഗുണം നല്‍കും. 5, 14, 23 തീയതികളിലാണ് ജനനമെങ്കില്‍ 5 ആണ് ജന്മസംഖ്യ. കുബേരന്, ലക്ഷ്മീദേവി എന്നിവരുടെ ഒരുമിച്ചുള്ളതോ വെവ്വേറെയുള്ളതോ ആയ ചിത്രങ്ങള്‍ വീടിന്റെ വടക്കുദിശയില്‍ സൂക്ഷിയ്ക്കുന്നതു ഗുണം ചെയ്യും. 6, 15, 24 തീയതികളിലാണ് ജനനമെങ്കില്‍ ജനനത്തീയതി 6 ആയെടുക്കാം. വീടിന്റെ തെക്കുകിഴക്കു ദിശയിലായി ഒരു മയില്‍പ്പീലി സൂക്ഷിയ്ക്കുന്നതു ഗുണം ചെയ്യും.
7, 16,. 25 തീയതികളിലാണ് ജനനമെങ്കില്‍ 7 ആണ് സംഖ്യയായി എടുക്കേണ്ടത്. ഇരുണ്ട ബ്രൗണ്‍ നിറമുള്ള രുദ്രാക്ഷം തെക്കുകിഴക്കു ദിശയില്‍ സൂക്ഷിയ്ക്കുന്നതു ഗുണം ചെയ്യും. 8, 17, 267 തീയതികളാണ് ജനനമെങ്കില്‍ സംഖ്യ 8 ആണ്. ഇവര്‍ കറുത്ത ക്രിസ്റ്റല്‍ വീടിന്റെ തെക്കുദിശയില് സൂക്ഷിയ്ക്കുന്നതു ഗുണം ചെയ്യും. 9, 18, 27 തീയതികളില്‍ ജനിച്ചവര്‍ ചെറിയ രണ്ടു പിരമിഡുകള്‍ തെക്കു ദിശയില്‍ സൂക്ഷിയ്ക്കുന്നതു ഗുണം ചെയ്യും.