മധ്യവയസ്സിലെ മുഖക്കുരുവിന്റെ പിന്നില്‍ നിരവധി ആരോഗ്യ കാരണങ്ങള്‍ ഉണ്ടാവാം. അതുകൊണ്ടു തന്നെ മുഖക്കുരു ശ്രദ്ധിക്കേണ്ടതാണ്. മുതിര്‍ന്നവരാണെങ്കില്‍ കവിളിന്റെ ഇരുവശവും താടിയിലും ആയിരിക്കും മുഖക്കുരു കാണപ്പെടുക ടെന്‍ഷന്‍ കൂടുമ്പോള്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം വര്‍ദ്ധിയ്ക്കുന്നതിന്റെ ഫലമായാണ് ഇതുണ്ടാവുന്നത്.
മാനസിക സമ്മര്‍ദ്ദം കൂടുതലുള്ളവരെ മുഖക്കുരു ശല്യം ചെയ്യുന്നു. മുഖക്കുരുവിനൊപ്പം സ്തനങ്ങളില്‍ വേദനയും കൂടി ഉണ്ടെങ്കില്‍ സ്തനങ്ങളുടെ ഒരു സ്കാൻ എടുത്തു സ്തനത്തിൽ ക്യാൻസർ ഇല്ലെന്നുറപ്പു വരുത്തേണ്ടതാണ്. മരുന്ന് കഴിയ്ക്കുമ്പോള്‍ മുഖക്കുരു ഉണ്ടാവുകയാണെങ്കില്‍ ഡോക്ടറെ ഉടന്‍ സമീപിക്കണം. ഇത് ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടാണ് . മുഖക്കുരുവിന്റെ മുകളിൽ ഐസ് ക്യൂബ് വെക്കുന്നത് ഒരു പരിധി വരെ ഇത് മാറാൻ സഹായമാകും.