പൂജാമുറി നമുക്ക് ഐശ്വര്യം കൊണ്ടുവരും, ഇവ ശ്രദ്ധിച്ചാൽ


വീട്ടിലെ പ്രധാനപെട്ട മുറികളിൽ ഒന്നായ പൂജാമുറി പണിയുമ്പോള്‍ പല കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കൂടാതെ പൂജാമുറിയിൽ വിഗ്രഹങ്ങള്‍ വയ്ക്കുമ്പോഴും പൂജാക്രമങ്ങള്‍ ചെയ്യുമ്പോഴുമെല്ലാം പല ചിട്ടകളും പാലിക്കേണ്ടിയിരിക്കുന്നു എന്നാൽ മാത്രമേ ഐശ്വര്യം നമ്മെ തേടിയെത്തു. അതിനാൽ പൂജാമുറിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ ചേർക്കുന്നു

# വീട്ടില്‍ പൂജാമുറി തറയില്‍ നിന്നും അല്‍പം ഉയര്‍ന്ന് നിര്‍മിക്കുന്നതാണ് നല്ലത്. ഒരാൾ നിൽക്കുമ്പോൾ അയാളുടെ നെഞ്ചോളം ഉയരത്തില്‍ എത്താവുന്ന വിധത്തിലാകണം വിഗ്രഹം വയ്ക്കേണ്ടത്.

# പൂജാമുറിയില്‍ ഇരിയ്ക്കാനും നില്‍ക്കാനുമുള്ള സൗകര്യം ആവശ്യത്തിനു വെളിച്ചവും ലൈറ്റുമെല്ലാം ഉണ്ടായിരിക്കണം. അധികം തണുപ്പോ ചൂടോ മുറിയിൽ പാടില്ല

# കഴിവതും മരത്തില്‍ തന്നെ പൂജാമുറി പണിയുക ഇത് പോസറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. അല്ലെങ്കില്‍ മാര്‍ബിള്‍ ഉപയോഗിക്കാവുന്നതാണ്.

# തെക്കു കിഴക്കു ദിശയിലായി വിളക്കുകള്‍ കത്തിക്കുന്നത് പൊസറ്റീവ് ഊര്‍ജത്തിനോടൊപ്പം ഐശ്വര്യവും കൊണ്ട് വരുന്നു. കൂടാതെ പൂജാമുറിയില്‍ വര്‍ണലൈറ്റുകള്‍ ഇടാം.

# ബാത്‌റൂമും അടുക്കളയും ഇല്ലെങ്കില്‍ വീടിന്റെ വടക്കുകിഴക്കാണ് പൂജാമുറി നിര്‍മിയ്ക്കാന്‍ ഏറ്റവും ഉചിതം

# കിഴക്കു ദിശയിലേയ്ക്കഭിമുഖമായോ പടിഞ്ഞാറോട്ടഭിമുഖമായോ തിരിഞ്ഞു നിന്നു പ്രാര്‍ത്ഥിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം

# പൂജാമുറിയില്‍ ചെമ്പ് പാത്രത്തിലെ വെള്ളം വയ്ക്കുന്നതു നല്ലതാണ്. ഇത് ദിവസവും മാറ്റുകയും വേണം. വെള്ളത്തിന്റെ പിരമിഡ് പൂജാമുറിയില്‍ സൂക്ഷിയ്ക്കുന്നതു ഗുണകരം

# മരിച്ചവരുടെ ഫോട്ടോകളും മറ്റും പൂജാമുറിയില്‍ സൂക്ഷിക്കാൻ പാടുള്ളതല്ല

# പൂജാമുറി പ്രാര്‍ത്ഥനയ്ക്കു മാത്രം ഉപയോഗിയ്ക്കുക.

# ക്രിസ്റ്റലിന്റെ ശംഖോ കലശമോ പൂജാമുറിയില്‍ സൂക്ഷിയ്ക്കുന്നത് നല്ലതാണ്