സ്റ്റീല്‍-പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഉപ്പ് സൂക്ഷിക്കരുത്, വാസ്തുശാസ്ത്ര പ്രകാരം അടുക്കളയില്‍ ഉപ്പിന്റെ പ്രാധാന്യം വലുത്



നമ്മുടെ വീട്ടില്‍ ഒട്ടും ഒഴിച്ചുകൂടാനാവാത്ത വസ്തുവാണ് ഉപ്പ്. കറികളും മറ്റ് വിഭവങ്ങളിലും ചേര്‍ക്കുന്ന ഉപ്പിന് ജ്യോതിശാസ്ത്രത്തിലും വലിയ പ്രാധാന്യമുണ്ട്. ഉപ്പില്‍ ദൈവീക അംശങ്ങളുണ്ടെന്നാണ് വിശ്വാസം. ഇതിന് നെഗറ്റീവ് എനര്‍ജിയെ വലിച്ചെടുക്കാനുമാവും. ജ്യോതിശാസ്ത്രത്തില്‍ ഉപ്പ് ചന്ദ്ര ഗ്രഹവുമായും ശുക്ര ഗ്രഹവുമായുമാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഉപ്പ് ഐശ്വര്യത്തിന്റെയും പ്രതീകമാണ്.

ഉപ്പിന്റെ ഗുണങ്ങള്‍ പോലെതന്നെ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്താല്‍ അനേകം ദോഷങ്ങളും ഉണ്ടാവും. മറിച്ച് ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ഐശ്വര്യവും ഉയര്‍ച്ചയും ഉണ്ടാവും. ഉപ്പ് കൈകാര്യം ചെയ്യുന്നതിലെ തെറ്റുകളും ദോഷഫലങ്ങളും അറിയാം.

Read Also: ഫോണും, ഡ്രോണും ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ഗൂഗിള്‍: ജോലി ലഭിക്കുക 30 ലക്ഷം പേര്‍ക്ക്

ഉപ്പ് സ്റ്റീല്‍, പ്‌ളാസ്റ്റിക് പാത്രത്തില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇങ്ങനെ ചെയ്യുന്നത് ശനിദോഷം ഉണ്ടാകുന്നതിന് കാരണമാവും. ചില്ല് പാത്രത്തിലായിരിക്കണം നിര്‍ബന്ധമായും ഉപ്പ് സൂക്ഷിക്കേണ്ടത്.

ഉപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ഒരിക്കലും താഴെവീഴാന്‍ പാടില്ല. താഴെ വീഴുന്നത് ചന്ദ്ര ദോഷത്തിനും ശുക്ര ദോഷത്തിനും ഇടയാക്കും. കടുത്ത ദാരിദ്രം അനുഭവിക്കേണ്ടി വരും. സന്ധ്യയ്ക്ക് ശേഷം ഉപ്പ് കൈമാറാന്‍ പാടില്ല. ഐശ്വര്യം വീട്ടില്‍നിന്ന് പോകുന്നതിന് കാരണമാവും. ഉപ്പ് കൈയില്‍ കൊടുക്കരുത്. ഇത് ബന്ധത്തില്‍ വിള്ളലുണ്ടാക്കും.

ഒരു നുള്ള് ഉപ്പ് തലയ്ക്കുഴിഞ്ഞ് ഒഴുകുന്ന വെള്ളത്തില്‍ കളഞ്ഞാല്‍ എല്ലാ കണ്ണേറ് ദോഷങ്ങളും മാറിക്കിട്ടും. പഠിക്കുന്ന കുട്ടികളുടെയോ രോഗിയായി കിടക്കുന്നവരുടെയോ മുറിയില്‍ വയ്ക്കുന്നത് വളരെ ഗുണം ചെയ്യും.

ഒരു ഗ്‌ളാസ് ബൗളില്‍ നിറയെ ഉപ്പ് നിറയ്ക്കണം. ഇതിന് മുകളിലായി ഏഴ് ഗ്രാംപൂ വിതറി വയ്ക്കണം. ഇത് വലത് കയ്യില്‍ പിടിച്ച് പൂജാമുറിയിലോ വിളക്ക് കത്തിക്കുന്ന സ്ഥലത്തോ പോയി പ്രാര്‍ത്ഥിക്കുന്നത് വളരെ ഗുണം ചെയ്യും.

പ്രാര്‍ത്ഥനയ്ക്ക് ശേഷം ഉപ്പുമായി വീടിന്റെ മുക്കിലും മൂലയിലും പോയി മൂന്ന് പ്രാവശ്യം തലയ്ക്കുഴിയണം. ഇനി വീടിന്റെ പ്രധാനവാതിലിലെത്തി അവിടെയും മൂന്ന് പ്രാവശ്യം ഒഴിണം.

ശേഷം വീട്ടലിലെ മാസ്റ്റര്‍ റൂമിലെത്തി ഉപ്പ് ആളുകള്‍ അധികം ഇടപെടാത്ത സ്ഥലത്ത് വയ്ക്കണം. ഇത് 25 ദിവസത്തേയ്ക്ക് വച്ചതിന് ശേഷം ചെടിക്കോ മറ്റോ ഉപ്പ് കലക്കി ഒഴിച്ചുകൊടുക്കാം