7
April, 2026

A News 365Times Venture

7
Tuesday
April, 2026

A News 365Times Venture

മാവ് കുഴയ്ക്കാതെയും പരത്താതെയും 5 മിനിറ്റിൽ പൂരി തയ്യാർ

Date:


മാവ് കുഴയ്ക്കാതെയും പരത്താതെയും വളരെ പെട്ടെന്ന് പൂരി തയ്യാറാക്കാം. ഇതിനായി ഒരു പാനിലേക്ക് ഒരു കപ്പ് ഗോതമ്പ് മാവ് ചേർത്ത് കൊടുക്കുക. ശേഷം മാവിലേക്ക് കുറച്ചു കൂടുതൽ വെള്ളം ചേർത്ത് കൊടുക്കുക. എന്നിട്ട് കുറച്ചു ലൂസ് പരുവത്തിൽ മാവിനെ കലക്കിയെടുക്കുക.

ശേഷം മാവിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് പാനിൽ നിന്നും വിട്ടു വരുന്ന പരുവം വരെ ഇളക്കി കൊടുക്കുക. ഇനി പാനിൽ നിന്നും വിട്ടു വരുന്ന പരുവമാകുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അതിലേക്ക് കുറച്ചു മൈദമാവ് കൂടി ചേർത്ത് കൊടുക്കുക.

പിന്നീട് മൈദ മാവിൽ നല്ലപോലെ മിക്‌സാക്കി എടുക്കുക. എന്നിട്ട് മാവിനെ നല്ലപോലെ ഉരുട്ടിയെടുക്കുക. ഉരുട്ടിയെടുത്ത ഓരോ മാവും പ്രസ്സിൽ വെച്ച് പരത്തുക. ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ പരത്തി വച്ചിട്ടുള്ള ഓരോ മാവും എണ്ണയിലേക്ക് ഇട്ടുകൊടുക്കുക.

ശേഷം തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്ത് കോരിയെടുക്കുക. എല്ലാ മാവ് കൊണ്ടും ഇതുപോലെ തന്നെ പൂരി തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പൂരി തയ്യാറാ. മാവ് കുഴക്കാതെയും, പരത്താതെയും, തയ്യാറാക്കി എടുക്കാവുന്ന നല്ല സോഫ്റ്റ് പൂരിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related