13
June, 2026

A News 365Times Venture

13
Saturday
June, 2026

A News 365Times Venture

പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തു: ക്രൂര മർദനമേറ്റ കുട്ടി ആശുപത്രിയിൽ

Date:


മലപ്പുറം: മലപ്പുറത്ത് പ്ലസ്‌വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചെന്ന് പരാതി. വേങ്ങര ഗവണ്മെന്റ് മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. ഒരും സംഘം വിദ്യാർത്ഥികൾ വളഞ്ഞിട്ട് മർദ്ദിച്ചതിനെ തുടര്‍ന്ന് സാരമായി പരിക്കേറ്റ മുഹമ്മദ്‌ ഷിഫിൻ എന്ന വിദ്യാർത്ഥി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഷിഫിൻ. അഞ്ചു ദിവസം മുമ്പാണ് ഷിഫിൻ സ്കൂളില്‍ ചേര്‍ന്നത്. അന്ന് മുതൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങ് തുടങ്ങിയെന്ന് ഷിഫിൻ പറഞ്ഞു. പാട്ടു പാടിപ്പിക്കുകയും മുടി വെട്ടാൻ നിർദ്ദേശിക്കുകയുമൊക്കെ ചെയ്തു. ഭയന്ന് മുടിവെട്ടി. പിന്നാലെ കൂടുതല്‍ ഉപദ്രവമായി.

സ്കൂളിൽ പരാതി നൽകുമെന്ന് പറഞ്ഞതിന്‍റെ പേരില്‍, സ്കൂള്‍ വിട്ട് പുറത്തിറങ്ങിയപ്പോള്‍ സീനിയർ വിദ്യാർത്ഥികൾ മുഹമ്മദ് ഷിഫിനെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും ഈ സ്കൂളില്‍ റാഗിങ് നടന്നിരുന്നതായി ഷിഫിന്‍റെ വീട്ടുകാര്‍ പറഞ്ഞു. സംഭവത്തിൽ സ്കൂളിലും പൊലീസിലും പരാതി നല്‍കാനാണ് മുഹമ്മദ് ഷിഫിന്റെ വീട്ടുകാരുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related