16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

സർവപാപങ്ങളേയും നീക്കാൻ ഉരൽക്കുഴി തീർഥത്തിലെ കുളി: മാളികപ്പുറത്തിന് വടക്കുഭാഗത്തെ ഉരൽക്കുഴി തീർഥത്തെക്കുറിച്ച് അറിയാം

Date:



മണ്ഡലകാല ഉത്സവതിരക്കിലാണ് ശബരിമല. വ്രതം നോറ്റ് അയ്യനെ ഒരു നോക്ക് ദർശിക്കാൻ രാജ്യത്തെ പലഭാഗങ്ങളിൽ നിന്നും വരുന്ന ഭക്തരുടെ തിരക്കാണ് ശബരിമലയിൽ. ശബരിമല സന്നിധാനത്തു നിന്നും ഒരു കിലോ മീറ്റർ അകലെയായുള്ള, പാറക്കെട്ടുകൾക്കിടയിലൂടെ വെള്ളം ശക്തിയായി താഴേക്കു പതിക്കുന്ന ഒരിടമാണ് കുമ്പളം തോട്ടിലെ ഉരൽക്കുഴി.

ധർമശാസ്താവ് തന്റെ വിശ്വരൂപം വെളിപ്പെടുത്തിയെന്നു വിശ്വസിക്കുന്ന ഇടമാണ് ഉരൽക്കുഴി. മാളികപ്പുറത്തിന് വടക്ക് ഉദ്ദേശം ഒരു കിലോമീറ്റർ അകലെയാണ് ഉരൽക്കുഴി തീർഥം. ഇന്നത് ഉരക്കുഴി എന്നാണ് അറിയപ്പെടുന്നത്.

read also: വിവാഹമോചനം സമാധാനത്തിന്റെ പുതു രൂപത്തിന് ജന്മം നൽകും: റഹ്മാന് പിന്തുണയുമായി പാർത്ഥിപൻ

വെള്ളം ശക്തിയായി പതിച്ച് പാറക്കെട്ടിൽ ഉരൽപോലെ കുഴികളായി ഉരൽകുഴി, പിന്നീട് ഉരക്കുഴിയായതായി കരുതുന്നു. പണ്ട് ക്ഷേത്രാവശ്യത്തിന് ഉരക്കുഴി തീർഥമായിരുന്നു ഉപയോഗിച്ചു വന്നത്.

ഉരൽക്കുഴി തീർഥത്തിലെ കുളി സർവപാപങ്ങളേയും നീക്കുമെന്നാണ് വിശ്വാസം. പുൽമേടു വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ വരുന്ന തീർഥാടകർ പമ്പയ്ക്ക് പകരം ഉരൽക്കുഴി തീർഥത്തിലാണ് സ്‌നാനം ചെയ്യാറ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related