പണച്ചിലവില്ലാതെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാൻ ഈ വഴികൾ



അതിനായി വീട്ടില്‍ തന്നെ സൗന്ദര്യസംരക്ഷണത്തിന് ഇനി പണച്ചിലവില്ലാതെ ചെയ്യാവുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.മുള്‍ട്ടാണി മിട്ടിയില്‍ അല്‍പം കടലമാവ് മിക്സ് ചെയ്ത് മുഖത്ത് തേച്ച്‌ പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് നല്ലൊരു ഫേസ്പാക്ക് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യ സൗന്ദര്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുള്‍ട്ടാണി മി‌ട്ടി.

കറ്റാര്‍ വാഴ മുഖത്ത് നല്ലതു പോലെ തേച്ച്‌ പിടിപ്പിച്ച്‌ അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം നല്‍കി മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മുഖത്തെ കറുത്ത പാടുകളെ മാറ്റുന്നതിനും മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പിന്റെ എണ്ണ. ഇത് മുഖത്ത് തേച്ച്‌ നല്ലതു പോലെ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത്തരത്തില്‍ പതിനഞ്ച് മിനിട്ടെങ്കിലും മസ്സാജ് ചെയ്യുക. ഇത് ആരോഗ്യമുള്ള തിളക്കമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു.

സൗന്ദര്യസംരക്ഷണത്തിന് മുരിങ്ങ ഇല പൗഡര്‍ വളരെ മികച്ചതാണ്. വിറ്റാമിന്‍ എ ഇ എന്നിവ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. പല ആരോഗ്യ സൗന്ദര്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മുരിങ്ങ ഇല പൗഡര്‍. ഇത് മുഖത്ത് തേച്ച്‌ അല്‍പ സമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. അല്‍പം ബദാം ഓയില്‍ കൈയ്യിലെടുത്ത് ഇത് കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക മുഖത്ത്. പതിനഞ്ച് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. എന്നാല്‍ മുഖം കഴുകുമ്പോള്‍ ഒരു കാരണവശാലും സോപ്പോ മറ്റോ ഉപയോഗിക്കാന്‍ പാടില്ല.

ഇത് മുഖത്ത് വളരെയധികം പ്രതിസന്ധികള്‍ സൃഷ്‌ടിക്കുന്നവയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധ വേണം. മഞ്ഞള്‍ മുഖത്ത് തേക്കുന്നതിലൂടെ മുഖത്തിന്റെ നിറം വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകളെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.