18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

പിന്നാക്കവിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സ്വകാര്യസ്‌കൂളില്‍ സംവരണം നല്‍കണമെന്ന് ബാലാവകാശ കമ്മിഷന്‍

Date:

ന്യൂഡല്‍ഹി: സ്വകാര്യ സ്കൂളുകളിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സംവരണം നൽകണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ കേരളത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കണം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽപ്പെട്ട (ഇഡബ്ല്യുഎസ്) കുട്ടികൾക്കും ഇവിടെ പ്രവേശനത്തിന് അർഹതയുണ്ട്. സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പിന്നാക്കവിഭാഗക്കാര്‍ക്കായി ചെറിയ ക്ലാസുകളില്‍ 25 ശതമാനം സീറ്റെങ്കിലും സംവരണം ചെയ്യണമെന്ന വ്യവസ്ഥ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. ഇത് നിയമത്തിന്‍റെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് കാണിച്ച് ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂംഗോ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. 30 ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം.

കേരളത്തിൽ സമ്പന്നരായ വിദ്യാർഥികൾ സ്വകാര്യ സ്കൂളുകളിലും ദരിദ്രർ സർക്കാർ സ്കൂളുകളിലും പോകുന്നു. ഇത് രണ്ട് വിഭാഗങ്ങളെ സൃഷ്ടിച്ചുവെന്ന് കനൂംഗോ പറഞ്ഞു. അതുകൊണ്ടാണ് കേരളത്തിൽ മുതലാളിത്ത വിദ്യാഭ്യാസ മാതൃക നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Share post:

Subscribe

Popular

More like this
Related