തമിഴ്‌നാട്: തമിഴ്‌നാട് സർക്കാരിന്റെ 2023-24 വർഷത്തെക്കുള്ള സാമ്പത്തിക ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 10 ന് ആയിരിക്കും ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ബജറ്റ് അവതരണം തുടങ്ങുക.
ഇന്നത്തെ ബജറ്റിലെ പ്രധാന പ്രഖ്യാപനം സ്ത്രീ കുടുംബനാഥകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന പദ്ധതിയാണ്. അതേസമയം ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ പ്രതിപക്ഷമായ എഐഎഡിഎംകെ ആക്രമണം കടുപ്പിക്കാൻ ഒരുങ്ങുന്നതോടെ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.
കൂടാതെ ബജറ്റിൽ ചില സുപ്രധാന വകുപ്പുതല പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നും പ്രതീക്ഷിക്കുന്നു. യുവാക്കൾക്ക് തൊഴിൽ വർധിപ്പിക്കുന്നതിനുള്ള പദ്ധതി, പ്രഭാതഭക്ഷണ പദ്ധതിയുടെ വിപുലീകരണം തുടങ്ങിയ വിവിധ പ്രത്യേക പ്രഖ്യാപനങ്ങൾ ഇതിൽ ഉൾപ്പെട്ടേക്കാം. ഒപ്പം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഫെഡറേഷനുകൾക്കായി ബജറ്റിൽ സർക്കാർ സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തുമെന്ന് ആണ് പ്രതീക്ഷ.