12
July, 2025

A News 365Times Venture

12
Saturday
July, 2025

A News 365Times Venture

ബംഗാൾ ബിജെപി അധ്യക്ഷനെ ഹൗറയിൽ പോലീസ് തടഞ്ഞു

Date:

രാമനവമി ഘോഷയാത്രയ്ക്കിടെ സംഘർഷമുണ്ടായ പഞ്ച്ഷീൽ അപ്പാർട്ട്മെന്റിലെ പ്രദേശവാസികളെ കാണാനായ പോലീസ് ഉത്തരവുകൾ ലംഘിച്ച് എത്തിയ ബിജെപി ബംഗാൾ പ്രസിഡന്റ് സുകാന്ത മജുംദറിനെ ഞായറാഴ്‌ച ഹൗറയിലെ ഷിബ്‌പൂരിൽ വച്ച് തടഞ്ഞു. പശ്ചിമ ബംഗാളിലെ ഹൗറയിൽ വ്യാഴാഴ്‌ച രാമനവമി ഘോഷയാത്രയ്ക്കിടെ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു.

“പോലീസ് തടഞ്ഞാൽ എന്ത് ചെയ്യുമെന്ന് അപ്പോൾ തീരുമാനിക്കും. സിഐഡിയുടെ അന്വേഷണത്തിൽ വിശ്വാസമില്ല. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. കല്ലെറിഞ്ഞ വീട്ടിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. സിഐഡി ആ വീട് സന്ദർശിച്ചോ?” ബംഗാൾ ബിജെപി മേധാവി പറഞ്ഞു.

ഇന്ത്യ ടുഡേയോട് സംസാരിച്ച ഹൗറ പോലീസ് കമ്മീഷണർ പ്രബിൻ ത്രിപാഠി, ഹൗറയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും നിരോധനാജ്ഞ നിലവിലുണ്ടെന്നും അതിനാൽ അനാവശ്യമായ ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

സുകാന്ത മജുംദറിന്റെ ഹൗറ സന്ദർശനത്തോട് പ്രതികരിച്ചുകൊണ്ട് ത്രിപാഠി പറഞ്ഞു, “നിരോധനാജ്ഞ ലംഘിക്കരുതെന്ന് ഞങ്ങൾ ജനപ്രതിനിധികളോടും അഭ്യർത്ഥിക്കുന്നു. സാഹചര്യത്തിനനുസരിച്ച് ഞങ്ങൾ നടപടിയെടുക്കും. നിരോധനാജ്ഞ ചുമത്തിയിരിക്കുന്നതിനാൽ, ഞങ്ങൾ പുറത്തുനിന്നുള്ള ആരെയും ഇവിടേക്ക് വരാൻ അനുവദിക്കില്ല.”

രാമനവമി ദിനത്തിൽ ബംഗാളിൽ സംഭവിച്ചത് എന്താണ് 

വ്യാഴാഴ്‌ച രാമനവമി ആഘോഷങ്ങൾക്ക് ഇടയിൽ വിവിധ സംസ്ഥാനങ്ങളിൽ അക്രമം നടന്നിരുന്നു. പശ്ചിമ ബംഗാളിൽ രാമനവമി ആഘോഷത്തിനിടെ ഹൗറയിലും ദൽഖോലയിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടു.ഹൗറയിലെ കാസിപ്പാറയിൽ നിരവധി വാഹനങ്ങൾ കത്തിക്കുകയും കടകൾ തകർക്കുകയും ചെയ്‌തിരുന്നു. ഒരു സംഘം ആളുകൾ രാമനവമി ഘോഷയാത്രയ്ക്ക് നേരെ ആക്രമം നടത്തുകയും, കുപ്പികളും കല്ലുകളും ഇഷ്‌ടികകളും എറിയാൻ തുടങ്ങിയതായി പോലീസ് പറഞ്ഞു.

രാമനവമി ഘോഷയാത്രയ്ക്കിടെ ഷിബ്‌പൂരിലും വാഹനങ്ങൾ കത്തിച്ചു. ഹൗറയിലെ അക്രമത്തിന് ശേഷം കലാപത്തിലും ഗൂഢാലോചനയിലും ഏർപ്പെടുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി മുന്നറിയിപ്പ് നൽകിയിരുന്നു.

സംഘർഷവുമായി ബന്ധപ്പെട്ട് ദൽഖോലയിൽ ഒരാൾ കൊല്ലപ്പെടുകയും ഘോഷയാത്രയ്ക്കിടെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് അഞ്ച് മുതൽ ആറ് വരെ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related