30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

വിപ്ലവഗായകൻ ഗദ്ദറിന്റെ സംസ്‌കാര ചടങ്ങിനിടെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സഹീറുദ്ദീന്‍ അലി ഖാന്‍ കുഴഞ്ഞുവീണ് മരിച്ചു

Date:


ഹൈദരാബാദ്: ദ സിയാസത്ത് ഡെയ്‌ലി ദിനപത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ സഹീറുദ്ദീന്‍ അലി ഖാന്‍ അന്തരിച്ചു. 62കാരനായ സഹീറുദ്ദീൻ ഖാന്‍ തിങ്കളാഴ്ച അല്‍വാളില്‍ പ്രശസ്ത കവിയും ആക്ടിവിസ്റ്റും തന്റെ സുഹൃത്തുമായ ഗദ്ദറിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

1949 ല്‍ സ്ഥാപിതമായതും സിയാസത്ത് പ്രസ്സ് പ്രസിദ്ധീകരിക്കുന്നതുമായ പ്രമുഖ ഉര്‍ദു പത്രമാണ് ദി സിയാസത്ത് ഡെയ്‌ലി. പത്രത്തിനൊപ്പം, സിയാസത്ത് ഡെയ്‌ലിക്ക് ഉര്‍ദുവിലും ഇംഗ്ലീഷിലും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുമുണ്ട്.
ഗദ്ദറിന്റെ അന്ത്യകർമങ്ങള്‍ക്കിടെ സഹീറുദ്ദീന്‍ അലി ഖാന് അസ്വസ്ഥത അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

ഗദ്ദറിന്റെ ശവസംസ്‌കാര ചടങ്ങില്‍ സജീവമായി പങ്കെടുത്ത അദ്ദേഹം പെട്ടെന്ന് റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് മക്കളുമുണ്ട്.

മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, സഹീറുദ്ദീൻ ഖാന്റെ ആകസ്മിക വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി, തെലങ്കാന പ്രക്ഷോഭത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ വഹിച്ച പങ്കിനെയും അദ്ദേഹം അനുസ്മരിച്ചു.

സഹീറുദ്ദീന്റെ മരണത്തോടെ ഉറുദു പത്രപ്രവർത്തനത്തിന് പ്രധാന ബിംബത്തെ നഷ്ടടമായതായി ബിആർഎസ് വർക്കിങ് പ്രസിഡന്റ് കെ ടി രാമറാവു അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഖാന്റെ മരണം തെലങ്കാനയ്ക്ക് വലിയ നഷ്ടമാണെന്ന് ടിപിസിസി പ്രസിഡന്റ് എ രേവന്ത് റെഡ്ഡി പറഞ്ഞു.

Summary: Zaheeruddin Ali Khan, managing editor of The Siasat Daily, died after suffering a massive cardiac arrest while he was in the funeral procession of the balladeer Gaddar, said to be his close friend for several years.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related