31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

രാജ്യത്ത് എല്ലാവരും തുല്യ അവകാശങ്ങളും ഉത്തരവാദിത്തവുമുള്ള തുല്യ പൗരന്മാർ; രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം

Date:


ന്യൂഡൽഹി: രാജ്യത്തെ ഓരോ പൗരന്മാരും തുല്യ അവകാശങ്ങളും തുല്യ ഉത്തരവാദിത്തങ്ങളും തുല്യ അവകാശങ്ങളുമുള്ളവരാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. 77ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ഓരോ ഇന്ത്യക്കാരനും ജാതി, മതം, ഭാഷ, പ്രദേശം തുടങ്ങി വ്യത്യസ്ത സ്വത്വങ്ങൾ ഉള്ളവരാണ്. എന്നാൽ ഇന്ത്യൻ പൗരൻ എന്ന ഒറ്റ സ്വത്വം അവയെയെല്ലാം മറികടക്കുന്നു. പുരാതനകാലം മുതൽ ജനാധിപത്യ ആശയങ്ങളിൽ അടിയുറച്ച് പ്രവർത്തിച്ചിരുന്ന സംവിധാനമായിരുന്നു രാജ്യത്തിന്റേത്. പക്ഷേ, നീണ്ട കാലത്തെ കോളനിവത്കരണം അവയെയെല്ലാം ഇല്ലാതാക്കി. 1947 ആഗസ്ത് 15-ന് രാജ്യം പുതിയ പ്രഭാതത്തിലേക്ക് ഉണർന്നു.

സ്വാതന്ത്ര്യ ദിനത്തിന് തൊട്ടുമുമ്പുള്ള ഈ വേളയിൽ, രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ ശരിയായ സ്ഥാനം വീണ്ടെടുക്കാൻ ത്യാഗം സഹിച്ച, അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എല്ലാ സ്വാതന്ത്ര്യ സമരസേനാനികൾക്കും നന്ദി പ്രകടിപ്പിക്കാൻ താനും മറ്റ് പൗരന്മാർക്കൊപ്പം ഒന്നിക്കുന്നു.

മാതംഗിനി ഹസ്രയേും കനകലത ബറുവയേയും പോലുള്ള ധീര വനിതകൾ ഭാരത മാതാവിനു വേണ്ടി ജീവൻ ത്യജിച്ചവരാണ്. സത്യാഗ്രഹം പോലുള്ള വെല്ലുവിളി നിറഞ്ഞ യാത്രയുടെ ഓരോ ചുവടിലും മഹാത്മാഗാന്ധിക്കൊപ്പം കസ്തൂർബയും ഉറച്ചു നിന്നു. വികസനത്തിനും രാജ്യസേവനത്തിനും തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾ വിപുലമായ സംഭാവനകൾ നൽകുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും രാഷ്ട്രപതി ഓർമിപ്പിച്ചു. സാമൂഹിക മുന്നേറ്റത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധ്യാപികയെന്ന നിലയിൽ താൻ മനസ്സിലാക്കുന്നുവെന്നും അവർ പറഞ്ഞു.

ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി രൂപ അനുവദിച്ചുകൊണ്ട് സർക്കാർ അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കുമെന്നും രാഷ്ട്രപതി പ്രഖ്യാപിച്ചു. രാജ്യത്തെ കോളേജുകൾ, സർവ്വകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഗവേഷണത്തിനും വികസനത്തിനും ഈ ഫൗണ്ടേഷൻ പിന്തുണ നൽകുകയും വളർത്തുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുമെന്നും ദ്രൗപതി മുർമു വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related