2
October, 2026

A News 365Times Venture

2
Friday
October, 2026

A News 365Times Venture

താന്‍ ഒരു വിശ്വാസത്തിനും എതിരല്ലെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍

Date:



 

ചെന്നൈ: താന്‍ ഒരു വിശ്വാസത്തിനും എതിരല്ലെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. അയോധ്യയിലെ രാമക്ഷേത്രത്തിന് എതിരല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ പള്ളിപൊളിച്ച് ക്ഷേത്രം നിര്‍മ്മിച്ചതിനെയാണ് എതിര്‍ക്കുന്നതെന്ന് ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് ബിജെപി രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഉദയ നിധി സ്റ്റാലിന്റെ പ്രസ്താവന.

‘അയോധ്യയിലെ രാമക്ഷേത്രത്തോടുള്ള പാര്‍ട്ടിയുടെ എതിര്‍പ്പ് ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം നിര്‍മ്മിച്ചതിന്റെ പേരില്‍ മാത്രമാണ് ഡിഎംകെ ഒരു വിശ്വാസത്തിനും എതിരല്ല. അവിടെ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം വരുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. മസ്ജിദ് തകര്‍ക്കുന്നതിനെ ഞങ്ങള്‍ എതിര്‍ത്തു, രാഷ്ട്രീയവും മതവും കൂട്ടിക്കുഴയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’- ഉദയനിധി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഷാഹി മസ്ജിദിന്റെ മിനാരം പൊളിക്കുന്നതിനിടെ തകര്‍ന്ന് വീണു; താഴികക്കുടത്തിനും ഒന്നാം നിലയുടെ ഭാഗങ്ങള്‍ക്കും കേടുപാടുകള്‍

ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദിന്റെ മിനാരങ്ങള്‍ പൊളിക്കുന്നതിനിടെ പള്ളിയുടെ...