30
April, 2026

A News 365Times Venture

30
Thursday
April, 2026

A News 365Times Venture

ശാസ്ത്ര പരീക്ഷണം പാളി: വീട്ടില്‍ നടന്ന സ്ഫോടനത്തിൽ 17 കാരന് ദാരുണാന്ത്യം

Date:


ചെന്നൈ: ശാസ്ത്ര പരീക്ഷണം നടത്താൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ 17 കാരൻ മരിച്ചു. ചെന്നൈ മൊഗപ്പയറിലെ സ്വകാര്യ സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യയാണ് മരണപ്പെട്ടത്.

read also: തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി 5 വയസുകാരിക്ക് ദാരുണാന്ത്യം

ആദിത്യ ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ താല്പര്യമുള്ള കുട്ടിയായിരുന്നു. വീട്ടിൽ പരീക്ഷണം നടത്തുന്നതിനിടയിൽ പെട്ടെന്നുണ്ടായ സ്ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂര അടക്കം തകർന്നു. വ്യാഴാഴ്ച ഉച്ചയോടെ സ്‌ഫോടനശബ്ദം കേട്ട് അയല്‍വാസികളാണ് ആദിത്യയുടെ വീട്ടില്‍ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടത്. മേല്‍ക്കൂരയും ഭിത്തിയും തകർന്ന അവസ്ഥയിലായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുരുങ്ങി കിടക്കുന്ന അവസ്ഥയിലാണ് ആദിത്യയെ പ്രദേശവാസികള്‍ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ശരീരത്തിന് ഗുരുതരമായ പൊള്ളൽ ഏറ്റ നിലയിലായിരുന്നു ആദിത്യയെ ആശുപത്രിയില്‍ എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related