22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

Date:


ന്യൂഡൽഹി: പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വിലയിൽ ആണ് കുറവ്. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ കമ്പനികൾ കുറവ് പ്രഖ്യാപിച്ചു.

19 രൂപ കുറിച്ചുള്ള പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. അതേസമയം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ന്യൂഡൽഹിയിൽ ഇന്ന് മുതൽ വാണിജ്യ സിലിണ്ടറിന് 1,745.50 രൂപയാകും. മുംബൈയില്‍ വില 1,698.50 രൂപയായി കുറഞ്ഞു.

അതേസമയം ചെന്നൈയിൽ 1,911 രൂപയും കൊൽക്കത്തയിൽ 1,859 രൂപയുമാണ്. എണ്ണ വിപണന കമ്പനികൾ ഏപ്രിൽ ഒന്നിന് വാണിജ്യ സിലിണ്ടറുകളുടെ വില 30.50 രൂപ കുറച്ചിരുന്നു. മാർച്ചിൽ 25.50 രൂപയും ഫെബ്രുവരിയിൽ 14 രൂപയും വില വർധിപ്പിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഐ.ഐ.ടി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധം: സൂര്യനാരായണ ദുല്ലയെ ഡീന്‍ സ്ഥാനത്ത് നിന്ന് നീക്കി

മുംബൈ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയിലെ വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന്...

പ്രകൃതിദുരന്തങ്ങളില്‍ ഇരയായവരെ സര്‍ക്കാര്‍ അവഗണിക്കുന്നു; ദുരിതാശ്വാസ സഹായങ്ങള്‍ വൈകുന്നതില്‍ വിമര്‍ശനവുമായി പിണറായി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിത സമീപനവും...