നോയിഡ: പിതാവിന്‍റെ മുന്നില്‍ നിന്ന് 15കാരനെ തട്ടികൊണ്ട് പോയി. ബുധനാഴ്ച ഉച്ച രണ്ട് മണിയോടെ പിതാവിന്‍റെ ഹോട്ടലിന് മുന്നില്‍ നിന്നാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. സ്ത്രീയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്.
ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ഹോട്ടലിനു മുന്നില്‍ നിർത്തിയിട്ട വെള്ള സ്കോഡയില്‍ നിന്ന് ഇറങ്ങിയ യുവതി ഹോട്ടലില്‍ കയറുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം. പുറത്ത് വന്ന യുവതി നിർത്തിയിട്ട കാറില്‍ കുട്ടിയെ ബലമായി കയറ്റി വേഗത്തില്‍ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
read also: ഗുരുവായൂരിലും നാട്ടികയിലും സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചിട്ടുണ്ടെണ്ട് : കെ.മുരളീധരൻ
ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചപ്പോള്‍ മകന്‍റെ മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നതായി പിതാവ് കൃഷ്ണജ് പറഞ്ഞു. പരിസര പ്രദേശങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് തട്ടികൊണ്ട് പോകല്‍ സ്ഥിരീകരിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.