ഹരിദ്വാർ: ഇൻസ്റ്റാഗ്രാം റീല്‍ ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് 20കാരി മരിച്ചു. ഉത്തർപ്രദേശിലെ ഹരിദ്വാറിലാണ് സംഭവം. ഹരിദ്വാർ റൂർക്കി കോളേജ് ഓഫ് എൻജിനീയറിംഗ് വിദ്യാർത്ഥി വെെശാലിയാണ് ട്രെയിനിടിച്ച് മരിച്ചത്. ഇന്നലെ വെെകിട്ടായിരുന്നു സംഭവം.
read also: പിന്‍ സീറ്റിലായിരുന്നതിനാല്‍ കാര്യങ്ങള്‍ തനിക്ക് വ്യക്തമായില്ല, ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് അറിയില്ല: സുബിന്‍
വെെശാലിയും സുഹൃത്തുക്കളും റഹീംപൂർ റെയില്‍വേ ക്രോസിന് സമീപമുള്ള ട്രാക്കില്‍ വച്ച് റീല്‍ ചിത്രീകരിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ട്രാക്കില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ ബാർമർ എക്‌സ്പ്രസ് ട്രെയിൻ വെെശാലിയെ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ വെെശാലി മരണപ്പെട്ടു. വെെശാലിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാർത്ഥികള്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.