സുപ്രിയ ഭരദ്വാജ് കോണ്‍ഗ്രസിന്റെ നാഷനല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍


ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവർത്തക സുപ്രിയ ഭരദ്വാജിനെ നാഷനല്‍ മീഡിയ കോഓർഡിനേറ്ററായി നിയമിച്ച്‌ കോണ്‍ഗ്രസ്. എ.ഐ.സി.സി മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപാർട്മെന്റ് ചെയർപേഴ്സണ്‍ പവൻ ഖേഡ ഇത് സംബന്ധിച്ച വാർത്താക്കുറിപ്പിറക്കി.

കോണ്‍ഗ്രസിന്റെ നാഷനല്‍ മീഡിയ കോഓർഡിനേറ്റർ ആയിരുന്ന രാധിക ഖേഡ രാജിവച്ച ഒഴിവിലേക്കാണ് സുപ്രിയ എത്തുന്നത്. ഛത്തീസ്ഗഢ് കോണ്‍ഗ്രസിലെ മീഡിയ വിങ് തലവനും മറ്റു ചില നേതാക്കളുമായി കടുത്ത അഭിപ്രായ ഭിന്നത രൂപപ്പെട്ടതിനു പിന്നാലെയാണ് രാധിക കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചത്. പിന്നീട് ഇവർ ബി.ജെ.പിയില്‍ ചേർന്നു.

read also: എല്‍ടിടിഇ നിരോധനം അഞ്ചു വര്‍ഷത്തേക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യ ടുഡേ, എൻ.ഡി.ടി.വി എന്നിവ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ടെലിവിഷൻ ചാനലുകളിലായി 14 വർഷം പ്രവർത്തിച്ച സുപ്രിയ ഭരദ്വാജ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര തുടക്കം മുതല്‍ അവസാനം വരെ കവർ ചെയ്ത ഏക ടെലിവിഷൻ റിപ്പോർട്ടർ കൂടിയാണ്.