‘കങ്കണ ഗോ ബാക്ക്’ മുദ്രാവാക്യവുമായി പ്രതിഷേധം, കാറിന് നേര്‍ക്ക് കല്ലേറുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകർ



മാണ്ഡി: ബോളിവുഡ് നടിയും മാണ്ഡി പാര്‍ലമെന്‍റ് മണ്ഡലത്തിലെ ബി‍ജെപി സ്ഥാനാര്‍ഥിയുമായ കങ്കണ റൗണത്തിനെതിരെ കരിങ്കൊടി പ്രതിഷേധം. ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ ഹിമാചല്‍പ്രദേശിലെ മാണ്ഡി പാര്‍ലമെന്‍റ് മണ്ഡലത്തിലാണ് കങ്കണ മത്സരിക്കുന്നത്.

read also: ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പലരും വിലക്കി, സംഘം 21-ാം നൂറ്റാണ്ടിലെ അത്ഭുതം: പ്രീതി നടേശൻ

മാണ്ഡി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ലാഹൗൾ ആൻറ് സ്പിതി ജില്ലയിലെ കാസയില്‍ വച്ച് കങ്കണ റൗണത്തിന്‍റെ വാഹനവ്യൂഹത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രദേശവാസികളും കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയായിരുന്നു. ‘കങ്കണ ഗോ ബാക്ക്’ എന്ന മുദ്രാവാക്യം പ്രതിഷേധത്തില്‍ ഉയര്‍ന്നു. കങ്കണയുടെ കാറിന് നേര്‍ക്ക് കല്ലേറുണ്ടായി എന്ന് ബിജെപി ആരോപിച്ചു. റാലി തടസപ്പെടുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതായി ജയ്റാം താക്കൂര്‍ ആരോപിച്ചു.