റായ്പൂർ: പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് 15 തൊഴിലാളികള്‍ മരിച്ചു. ഛത്തീസ്ഗഡിലെ കവർധ ജില്ലയില്‍ കൂക്കുഡൂർ ഗ്രാമത്തിലെ ബപ്നി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. മരിച്ചവരില്‍ 14 സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടും.
വെറ്റില കൃഷിയിടത്തില്‍ ജോലി ചെയ്ത് മടങ്ങിയ തൊഴിലാളികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 25 പേർ വാഹനത്തിലുണ്ടായിരുന്ന. പരിക്കേറ്റ എട്ട് പേർ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്.
read also: മരിച്ചപ്പോള്‍ കുണ്ടറ ജോണിയെ ആരും തിരിഞ്ഞുനോക്കിയില്ല, സുരേഷ് ഗോപിയും രഞ്ജി പണിക്കറും വന്നു: നിർമ്മാതാവ് ബൈജു
മരിച്ചവരുടെ കുടംബങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ പറഞ്ഞു.