വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു: വീടുകളുടെ മുറ്റത്തുള്‍പ്പെടെ പക്ഷികളുടെ ജഡങ്ങള്‍



മുംബൈ: എമിറേറ്റ്‌സ് വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു. മുംബൈയിലെ ഘട്കോപ്പറിലാണ് സംഭവം. പല വീടുകളുടെ മുറ്റത്തുള്‍പ്പെടെ പക്ഷികളുടെ ജഡങ്ങള്‍ ചിതറിക്കിടന്നു. ഫ്‌ളമിംഗോ പക്ഷികളുടെ കൂട്ടങ്ങള്‍ വിമാനത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് ബിഎംസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

read also: പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയതിന് പിന്നിൽ അവിഹിത ബന്ധം അറിഞ്ഞതിന്റെ പക: മരുമകൾക്ക് ജീവപര്യന്തം ശിക്ഷ

ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി), എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി), വനം വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പക്ഷികളുടെ ജഡങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.