1
September, 2025

A News 365Times Venture

1
Monday
September, 2025

A News 365Times Venture

വരൻ വധുവിന് ചുംബനം നൽകി: പ്രകോപിതരായി ബന്ധുക്കൾ തമ്മിൽത്തല്ലി, വിവാഹമണ്ഡപം ഗുസ്തിക്കളമായി

Date:


വിവാഹ വാർത്തകളിൽ ചിലത് രസകരമായത് ആകുമ്പോൾ ചിലത് മുഴുവൻ വഴക്കും തല്ലുമൊക്കെ കൊണ്ടാവും വൈറലാകുന്നത്. നിസാര കാര്യങ്ങൾക്ക് തുടങ്ങുന്ന പ്രശ്നങ്ങൾ വിവാഹ ചടങ്ങ് മുടങ്ങുന്നത് വരെയുള്ള അവസ്ഥയിലേക്കെത്തിക്കുന്നതും വാർത്തയാകാറുണ്ട്. അതുപോലെ ഒരു സംഭവം മീററ്റിലും നടന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

വരണമാല്യം ചാർത്തുന്ന ചടങ്ങിനിടെ തന്റെ വധുവിനെ വരൻ ചുംബിച്ചതാണ് തുടക്കമായത്. പിന്നെ നടന്നതെല്ലാം അപ്രതീക്ഷിത സംഭവങ്ങളാണ്. ബന്ധുക്കളെല്ലാം തമ്മിൽത്തല്ലായി. നിമിഷനേരം കൊണ്ട് ആ വിവാഹമണ്ഡപം ഒരു ​ഗുസ്തിക്കളമായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൈകൊണ്ട് മാത്രമല്ല, വടി വരെയെടുത്താണത്രെ ആളുകൾ പരസ്പരം തല്ലിയത്.

രണ്ട് സഹോദരിമാരുടെ വിവാഹമായിരുന്നു ഹാപൂരിലെ അശോക് നഗർ ഏരിയയിൽ നടന്നത്. മൂത്ത സഹോദരിയുടെ വിവാഹം ശാന്തമായി പ്രശ്നങ്ങളൊന്നുമില്ലാതെ നടന്നു. എന്നാൽ, ഇളയ സഹോദരിയുടെ വിവാഹമായപ്പോഴാണ് പ്രശ്നങ്ങളുണ്ടായത്. പ്രശ്നത്തിന് കാരണം വരൻ വധുവിനെ ചുംബിച്ചതാണ്. ഇത് കണ്ടതോടെ ബന്ധുക്കൾ പ്രകോപിതരാവുകയായിരുന്നു പോലും.

എന്തായാലും, ഇത്രയൊക്കെ പ്രശ്നം നടന്നെങ്കിലും വരനും വധുവും വിവാഹിതരാകാൻ തന്നെയാണ് ആ​ഗ്രഹിച്ചത്. എന്നാൽ, ബന്ധുക്കൾക്ക് അതിന് താല്പര്യമുണ്ടായിരുന്നില്ല. ഒടുവിൽ, ചിലരൊക്കെ ഇടപെട്ട് പിന്നൊരു ദിവസം വിവാഹം നടത്താം എന്ന് തീരുമാനിച്ചത്രെ.

അധികം വൈകാതെ തന്നെ ഇവിടെ നിന്നും പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. എന്നാൽ പോലീസ് ഇതിൽ ഇടപെട്ടിട്ടില്ല. പുലർച്ചെ 1.30 ഓടെ പൊലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വന്നുവെന്ന് ഹാപൂർ എഎസ്പി രാജ്കുമാർ അഗർവാൾ പറഞ്ഞു. സിആർപിസി 151 പ്രകാരം കേസെടുത്ത് ഏകദേശം ഒരു ഡസനോളം ആളുകളെ തങ്ങളെ തടങ്കലിൽ വെച്ചു. അഞ്ചുപേർ ആശുപത്രിയിലായി. എന്നിരുന്നാലും, ഔദ്യോഗിക പരാതികളൊന്നും പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related