കാനഡയില്‍ കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം നാട്ടിലെത്തിച്ചു: ഒന്നരക്കോടി രൂപയുമായി മുങ്ങിയ ഭര്‍ത്താവിനെ കണ്ടെത്താനായില്ല


ചാലക്കുടി: കാനഡയില്‍ കൊല്ലപ്പെട്ട, പടിക്കല വീട്ടില്‍ സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ(29)യുടെ മൃതദേഹം ശനിയാഴ്ച വൈകീട്ട് നാട്ടില്‍ കൊണ്ടുവന്നു. മൃതദേഹം സെയ്ന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാത്രി 9.15-ഓടെയാണ് മൃതദേഹം സെയ്ന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചത്.

അച്ഛന്‍ സാജന്‍ പടിക്കലയും അടുത്ത ബന്ധുക്കളും സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ., മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു, കൗണ്‍സിലര്‍മാരായ ഷിബു വാലപ്പന്‍, എം.എം. അനില്‍കുമാര്‍ എന്നിവരുമുണ്ടായിരുന്നു.

കാനഡയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ സംസ്കാരം ഇന്ന്: ഭര്‍ത്താവ് ഇന്ത്യയിലെന്ന് സൂചന, മുങ്ങിയത് ഒന്നര കോടി രൂപയുമായി

മേയ് ഏഴിനാണ് ഫ്‌ളാറ്റിനകത്ത് ദുരൂഹസാഹചര്യത്തില്‍ ഡോണ മരിച്ചുകിടക്കുന്നത് കണ്ടത്. കേസില്‍ പ്രതിയെന്ന് സംശയിക്കുന്നത് ഡോണയുടെ ഭര്‍ത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ വീട്ടില്‍ ലാലാ(32)ണ്. ലാല്‍ മേയ് ഏഴിനുതന്നെ കാനഡ വിട്ടു. പോലീസ് ലാലിനുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.