ആശുപത്രിയിലെ അത്യാഹിതത്തില്‍ ഏഴ് കുഞ്ഞുങ്ങളുടെ മരണം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി: 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: വിവേക് വിഹാര്‍ ആശുപത്രിയിലെ അത്യാഹിതത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി. ആശുപത്രിയിലുണ്ടായ അത്യാഹിതം ഹൃദയഭേദകമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ദു:ഖിതരായ കുടുംബാംഗങ്ങള്‍ക്കൊപ്പം താനുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും അടിയന്തര ധനസഹായവും പ്രഖ്യാപിച്ചു.
Read Also: അനില്‍ ബാലചന്ദ്രന് 4 ലക്ഷം, ബാലചന്ദ്രന്‍ ചുള്ളിക്കാടിന് 2400: വിമര്‍ശിച്ച് വി ടി ബല്‍റാം
അതിനിടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍, ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഡല്‍ഹിയില്‍ നവജാത ശിശുക്കള്‍ക്കായുള്ള ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് കുഞ്ഞുങ്ങളാണ് മരിച്ചത്. അഞ്ചു കുഞ്ഞുങ്ങള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വിവേക് വിഹാറില്‍ ചട്ടങ്ങള്‍ പാലിക്കാതെ രണ്ട് നിലകളിലായി പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.
ആശുപത്രിയോട് ചേര്‍ന്നുള്ള ഓക്‌സിജന്‍ സിലിണ്ടര്‍ സംഭരണ കേന്ദ്രത്തിലെ പൊട്ടിത്തെറിക്ക് പിന്നാലെയാണ് തീപിടിത്തം ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പൊട്ടിത്തെറി ഉണ്ടായത് ഓക്‌സിജന്‍ റീഫില്ലിങ് മുറിയില്‍ നിന്നാണെന്നും നാട്ടുകാര്‍ ആരോപിച്ചു. അഞ്ച് തവണ പൊട്ടിത്തെറി ഉണ്ടായതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. നവജാത ശിശുക്കളുടെ ആശുപത്രിക്ക് പുറമെ രണ്ട് കെട്ടിടങ്ങളിലും തീ പടര്‍ന്നു കയറി. ഒരു വാനും ബൈക്കും പൂര്‍ണമായും കത്തി നശിച്ചു. രാത്രി 11.45 ഓടെയാണ് തീപിടിത്തം ഉണ്ടായത്.