പഞ്ചാബ് ആം ആദ്മി മന്ത്രി ബൽക്കർ സിങ്ങിൻ്റെ അശ്ലീല വീഡിയോ പുറത്ത്, മന്ത്രിയെ പുറത്താക്കണമെന്ന് ബിജെപി


ഡൽഹി: പഞ്ചാബ് എഎപി മന്ത്രിയുടെ അശ്ലീല വീഡിയോ വൈറലായതോടെ വീണ്ടും കുടുക്കിലായി ആം ആദ്മി പാർട്ടി. ജോലി തേടിയെത്തിയ യുവതിയുമായി വീഡിയോ കോളിൽ വസ്ത്രം അഴിച്ച ശേഷം സ്വയംഭോഗം ചെയ്യുന്ന ഇയാളുടെ വീഡിയോ ആണ് വൈറലായത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ബിജെപി നേതാവ് തജീന്ദർ ബഗ്ഗ വീഡിയോ ഷെയർ ചെയ്ത് മന്ത്രി ബൽക്കർ സിങ്ങിനെ സർക്കാരിൽ നിന്ന് പിരിച്ചുവിടണമെന്ന് ആം ആദ്മി പാർട്ടിയോട് ആവശ്യപ്പെട്ടു.

ഈ വീഡിയോയിൽ പഞ്ചാബ് സർക്കാർ മന്ത്രി ബൽക്കർ സിംഗ് അശ്ലീല പ്രവർത്തനങ്ങൾ ചെയ്യുന്നതും ഇയാൾ സ്വയംഭോഗം ചെയ്യുന്നതായും വീഡിയോയിൽ കാണാം. കുറ്റാരോപിതനായ പഞ്ചാബ് മന്ത്രി 21 കാരിയായ പെൺകുട്ടിയോട് വസ്ത്രം അഴിക്കാൻ വീഡിയോ കോളിലൂടെ ആവശ്യപ്പെടുകയും അവളുടെ മുന്നിൽ സ്വയംഭോഗം ചെയ്യുകയും ചെയ്തു.

’21 വയസ്സുള്ള ഒരു സഹോദരി ആം ആദ്മി പാർട്ടിയുടെ പഞ്ചാബ് മന്ത്രി ബൽക്കർ സിങ്ങിൻ്റെ അടുത്ത് വന്ന് തനിക്ക് ജോലി ആവശ്യമാണെന്ന് പറയുന്നതിന്റെ മറുപടിയായാണ് മന്ത്രി അവളോട് ഒരു വീഡിയോ കോൾ ചെയ്യാൻ ആവശ്യപ്പെടുകയും അവളുടെ വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിക്കുകയും സ്വയംഭോഗം ചെയ്യുകയും ചെയ്തത്.’

ഇത്തരമൊരു മന്ത്രിയെ ആം ആദ്മി പാർട്ടി പിരിച്ചുവിടണമെന്ന് ബിജെപി നേതാവ് ബഗ്ഗ പറഞ്ഞു. അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഈ മന്ത്രി ബൽക്കർ സിംഗിനെ ഉടൻ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആം ആദ്മിയുടെ തനിനിറം ജനങ്ങൾക്ക് ബോധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.