ഇന്ന് മുതല്‍ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം, ഒക്ടോബര്‍ 31 വരെ കൊങ്കണ്‍ പാതയില്‍ മണ്‍സൂണ്‍ ടൈംടേബിള്‍
പാലക്കാട് : കൊങ്കണ്‍ റെയില്‍പാതയില്‍ മണ്‍സൂണ്‍ ടൈംടേബിള്‍ ഇന്ന് മുതല്‍ നിലവില്‍വന്നു. കൊങ്കണ്‍ പാതയിലൂടെ കേരളത്തിലേക്കും തിരിച്ചുമുള്ള വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും എന്നതിനാല്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് റെയില്‍വേ അറിയിച്ചു. മുന്‍കൂട്ടി ടിക്കറ്റ് എടുത്തുവരും ട്രെയിനുകളുടെ സമയമാറ്റം അനുസരിച്ച് യാത്ര സജ്ജീകരിക്കണം. മഴക്കാലത്ത് പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയക്രമം ക്രമീകരിച്ചുള്ള മണ്‍സൂണ്‍ ടൈംടേബിള്‍ ഒക്ടോബര്‍ 31| വരെയാണ് നിലവിലുണ്ടാവുക.