രാജ്യത്തിന്റെ 30ാം കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി


ന്യൂ‍ഡല്‍ഹി: രാജ്യത്തിന്റെ 30ാം കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേൽക്കും. നിലവിലെ മേധാവി മനോജ് പാണ്ഡെ ചുമതല ഒഴിയുന്ന സാഹചര്യത്തിലാണ് നിയമനം. നിലവില്‍ കരസേനാ ഉപമേധാവിയാണ് അദ്ദേഹം. ഫെബ്രുവരിയിലാണ് ഉപമേധാവിയായി ലഫ്.ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്.

read also : ബിനു പുളിക്കകണ്ടത്തിനെ സിപിഎം പുറത്താക്കി

കഴിഞ്ഞ മാസം അവസാനം മനോജ് പാണ്ഡെ വിരമിക്കാനിരുന്നതായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലും കരസേനയിലെ ചില അഡ്മിനിസ്‌ട്രേറ്റീവ് വിഷയങ്ങളും കണക്കിലെടുത്ത് ഒരു മാസം കൂടി കാലാവധി നീട്ടിനല്‍കുകയായിരുന്നു. ജൂണ്‍ 30ന് മനോജ് വിരമിക്കും. അന്ന് തന്നെ പുതിയ കരസേനാ മേധാവി ചുമതലയേല്‍ക്കും.