രാജ്യം സൈനികരോട് എന്നും കടപ്പെട്ടിരിക്കുന്നു, അത്യാധുനിക ആയുധങ്ങള്‍ എത്തിച്ച് സേനയെ നവീകരിക്കും: പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: കാര്‍ഗില്‍ സമരണയില്‍ രാജ്യം. ദ്രസയിലെ യുദ്ധസ്മാരകത്തില്‍ എത്തി വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ അമരത്വം നേടിയവരെന്ന് നരേന്ദ്ര മോദി പറഞ്ഞു. ദ്രാസിലെ യുദ്ധസ്മാരകത്തില്‍ എത്തി പുഷ്പചക്രം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായികുന്നു അദ്ദേഹം.
Read Also: ലോകം കാത്തിരുന്ന കായിക മാമാങ്കമായ പാരിസ് ഒളിമ്പിക്‌സിന് ഇന്ന് തിരി തെളിയും
‘രാജ്യം സൈനികരോട് കടപ്പെട്ടിരിക്കുന്നു. സൈനികരുടെ വീരമൃത്യു രാജ്യം എന്നും ഓര്‍ക്കും. ആധുനിക ആയുധങ്ങള്‍ ലഭ്യമാക്കി സേനയെ കൂടുതല്‍ നവീകരിക്കും. നിഴല്‍ യുദ്ധം നടത്തി ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിക്കില്ല. കാര്‍ഗില്‍ പാകിസ്താന്‍ ഭീകരതയുടെ യഥാര്‍ത്ഥ മുഖം കാണിച്ചു. തിരിച്ചടികളില്‍ നിന്ന് പാകിസ്താന്‍ പാഠം പഠിച്ചില്ല. ഭീകരതയെ ഇല്ലാതാക്കാന്‍ ഉള്ള തീരുമാനം ഉറച്ചതാണ്. നരേന്ദ്ര മോദി പറഞ്ഞു.