ഗംഗാവാലി നദിയില്‍ ശക്തമായ അടിയൊഴുക്ക്, അര്‍ജുനായുള്ള രക്ഷാദൗത്യം നീളും


ഷിരൂര്‍: ഗംഗാവാലി നദിയില്‍ ശക്തമായ അടിയൊഴുക്കിനെ തുടര്‍ന്ന് അര്‍ജുനായുള്ള രക്ഷാദൗത്യം നീളും. ഷിരൂരില്‍ ഡൈവിങ് സാധ്യമാകുക അടിയൊഴുക്ക് രണ്ട് നോട്സില്‍ എത്തിയാല്‍ മാത്രം. അടിയൊഴുക്ക് കുറയണമെങ്കില്‍ ശക്തമായ മഴ മാറിനില്‍ക്കണം.

ഇന്നും ഡീപ് ഡൈവ് സാധ്യമായില്ല. ഗംഗാവലി പുഴയിലെ നിലവിലെ അടിയൊഴുക്ക് ഏഴ് നോട്സില്‍ കൂടുതലെന്ന് നാവികസേന അറിയിച്ചു. ഒരു നോട്ട് എന്നത് മണിക്കൂറില്‍ 1.85 കിമി വേഗതിയിലുള്ള അടിയൊഴുക്ക്. നിലവിലെ സാഹചര്യത്തില്‍ ഡൈവ് ചെയ്താല്‍ അപകട സാധ്യതയെന്ന് നാവികസേന അറിയിച്ചു.

ഗംഗാവലി പുഴയില്‍ നാവികസേനയുടെ കൂടുതല്‍ ബോട്ടുകള്‍ പരിശോധന നടത്തുന്നു. ലോറിയുടെ യഥാര്‍ത്ഥ സ്ഥാനം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധന തുടങ്ങി. ലോറി സാന്നിധ്യം കണ്ടെത്തിയ പോയിന്റ് മൂന്ന് കേന്ദ്രീകരിച്ച് പരിശോധന. സ്പോട്ട് മൂന്നില്‍ ലോഹവസ്തുക്കള്‍ ചിതറിക്കിടക്കുന്നതായി സിഗ്നല്‍ ലഭിച്ചു.