വാര്‍ത്താസമ്മേളനത്തിനിടെ മൂക്കിൽ നിന്ന് രക്തസ്രാവം: എച്ച്‌ ഡി കുമാരസ്വാമി ആശുപത്രിയിൽ


ബെംഗളൂരു: വാർത്താസമ്മേളനത്തിനിടെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായതിനെ തുടർന്ന് കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് കുമാരസ്വാമിയെ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.

കുമാരസ്വാമിയുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ച വീഡിയോയിൽ, മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതോടെ തുണികൊണ്ട് മൂക്ക് മറച്ച് ആശുപത്രിയിലേക്ക് പോകുന്ന മന്ത്രിയെ വ്യക്തമായി കാണാം