26
July, 2026

A News 365Times Venture

26
Sunday
July, 2026

A News 365Times Venture

12 കാരി ബലാത്സംഗത്തിന് ഇരയായി: പ്രതിയുടെ അറസ്റ്റിന് പിന്നാലെ ബേക്കറി തകര്‍ത്ത് യോഗി സര്‍ക്കാര്‍

Date:


ലക്‌നൗ: അയോധ്യയില്‍ കൂട്ടബലാത്സംഗ കേസിലെ പ്രതിയുടെ ബേക്കറി കട നിലംപരിശാക്കി യുപി സര്‍ക്കാര്‍. ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരില്‍ കണ്ടതിനുപിന്നാലെയാണ് കേസിലെ മുഖ്യപ്രതിയായ സമാജ്വാദി പാര്‍ട്ടി നേതാവിന്റെ കട പൊളിച്ചു നീക്കിയത്.

രണ്ട് മാസം മുമ്പാണ് ബേക്കറി ഉടമ മൊയ്ദ് ഖാനും ജീവനക്കാരനായ രാജു ഖാനും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പീഡന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അടുത്തിടെ നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് ജൂലൈ 30ന് ഇരുവരെയും പുരകലന്ദര്‍ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

വെള്ളിയാഴ്ചയാണ് 12കാരിയായ പെണ്‍കുട്ടിയെ യോഗി ആദിത്യനാഥ് നേരില്‍ കണ്ടത്. കേസില്‍ അന്വേഷണം വൈകിപ്പിച്ചതിന് രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. ഇതിനുപിന്നാലെയാണ് പ്രതിയുടെ കട പൊളിച്ചു നീക്കാന്‍ നടപടി ഉണ്ടായത്. പ്രതികളുടെ മറ്റു പല കെട്ടിടങ്ങളും പൊളിക്കാനിടയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൊയ്ദ് ഖാന്‍ സമാജ്വാദി പാര്‍ട്ടിയില്‍ നിന്നുള്ളയാളും അയോധ്യ എംപിയുടെ അടുപ്പക്കാരനുമാണ്. 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നിങ്ങളല്ലെങ്കില്‍ ആരാണ് പെല്ലറ്റ് ഗണ്ണിന് അനുമതി നല്‍കിയത്; സമരക്കാരെ അടിച്ചമര്‍ത്താന്‍ സിവില്‍ വേഷത്തില്‍ വന്നവര്‍ ആരാണ്: അമിത് ഷായോട് രാഹുല്‍

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച...