18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആശുപത്രി ഗുണ്ടകൾ അടിച്ചുതകർത്തു: സമരം ചെയ്യുന്ന ഡോക്ടർമാർക്കു നേരേയും അക്രമം

Date:


കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആശുപത്രി ഒരുസംഘം ആളുകൾ അടിച്ചുതകർത്തു. കൊൽക്കത്തയിലെ ആർജികർ മെഡിക്കൽ കോളേജിലാണ് പുറത്ത് നിന്ന് എത്തിയ സംഘം അതിക്രമം കാട്ടിയത്. തൃണമൂൽ പ്രവർത്തകരാണ് പിന്നിലെന്ന് ഡോക്ടർമാർ ആരോപിച്ചു. സമരം ചെയ്യുന്ന ഡോക്ടർമാർക്ക് നേരെയും സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസിന് നേരേയും അക്രമമുണ്ടായി.

മെഡിക്കൽ കോളേജ് അടിച്ചു തകർത്ത അക്രമികൾ ആശുപത്രി പരിസരത്ത വാഹനങ്ങളും നശിപ്പിച്ചു. തെറ്റായ മാധ്യമ പ്രചാരണമാണ് ഈ സാഹചര്യത്തിന് കാരണമെന്ന് കൊൽക്കത്ത പൊലീസ് കമ്മീഷണർ പ്രതികരിച്ചു. അതേസമയം കേസിൽ സിബിഐ അന്വേഷണം തുടരുകയാണ്. കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗവർണർ സി വി ആനന്ദ ബോസ് വൈസ് ചാൻസലർമാരുടെ അടിയന്തര യോ​ഗം വിളിച്ചിട്ടുണ്ട്. സർവകലാശാലകൾ വനിതാ വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ​ഗവർണർ നിർദേശിച്ചു. ബം​ഗാൾ പോലീസ് പൂർണ പരാജയമാണെന്നും, സംഭവം ബംഗാളിനും ഇന്ത്യക്കും നാണക്കേടാണെന്നും ​ഗവർണർ വിമർശിച്ചു. പ്രതിഷേധിക്കുന്ന ഡോക്ടർമാരുമായി ​ഗവർണർ ഇന്ന് കൂടിക്കാഴ്ച നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related