കൊല്‍ക്കത്ത: അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരിക്കുന്ന സമയത്ത് പരിചരിച്ച നേഴ്‌സിനെ രോഗി പീഡിപ്പിച്ചു. ബംഗാളിലെ ആശുപത്രിയിലാണ് സംഭവം. ശനിയാഴ്ച രാത്രി ബിര്‍ഭൂമിലെ ഇംബസാര്‍ ഹെല്‍ത്ത് സെന്ററിലെ നേഴ്‌സിനെയാണ് ഡ്യൂട്ടിക്കിടെ രോഗി പീഡിപ്പിച്ചത്.
read also: 13 വര്‍ഷം മുമ്പ് ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ കയറിപ്പിടിച്ചു: മുകേഷിനെതിരെ വീണ്ടും പരാതി
നേഴ്‌സിന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നുവെന്നും മോശമായി സംസാരിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നുണ്ട്. സുരക്ഷയുടെ അഭാവമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് പരാതിക്കാരി പറഞ്ഞു. അതിക്രമത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിളിച്ച് വരുത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു.