കോസ്മെറ്റിക് സര്‍ജറിക്കിടെ യുവാവിന് ദാരുണാന്ത്യം | cosmetic surgery, man death, Latest News, India, News
മംഗലാപുരം: കോസ്മെറ്റിക് സർജറിക്കിടെ മംഗലാപുരം കങ്കനാടിയി സ്വദേശി മുഹമ്മദ് മാസിനു ദാരുണാന്ത്യം മുപ്പത്തിരണ്ടുകാരനായ മുഹമ്മദ് മാസിൻ നെഞ്ചിന്റെ ഇടതുവശത്തുള്ള ചെറിയ മുഴ നീക്കം ചെയ്യുന്നതിനായാണ് ബെന്ദൂർ ഫ്‌ളോണ്ട് കോസ്‌മെറ്റിക് സർജറി ആൻഡ് ഹെയർ ട്രാൻസ്‌പ്ലാൻ്റ് ക്ലിനിക്കില്‍ എത്തിയത്.
read also: കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി: യുഡിഎഫ് വയനാട് ജില്ലാ കണ്‍വീനര്‍ രാജിവച്ചു
അരമണിക്കൂറിനുള്ളില്‍ പൂർത്തിയാകുന്ന മൈനർ സർജറി വൈകുന്നേരമായിട്ടും പൂർത്തിയാകാത്തതില്‍ സംശയം തോന്നിയ മാസിന്റെ കുടുംബം യുവാവിന്റെ ആരോഗ്യനിലയെ പറ്റി അന്വേഷിച്ചപ്പോഴാണ് മാസിന്റെ നില മോശമാണെന്ന് ഡോക്ടർമാർ പറയുന്നത് . ഉടൻ തന്നെ പ്രാദേശിക സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് യുവാവിനെ മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശസ്ത്രക്രിയയ്‌ക്കിടെ ഡോക്ടർക്ക് പിഴവ് സംഭവിച്ചതാണ് മരണകാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു,