14
April, 2026

A News 365Times Venture

14
Tuesday
April, 2026

A News 365Times Venture

16കാരിയായ മകളെ കാണാനില്ലെന്ന് പരാതി നൽകി, അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന ക്രൂരത: 46കാരനായ പിതാവ് അറസ്റ്റിൽ

Date:


16കാരിയായ മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തി. അഞ്ച് വർഷത്തോളമായി പിതാവ് തന്നെ പീഡിപ്പിക്കുകയാണെന്നും പിതാവിന്റെ പീഡനം സഹിക്കാനാവാതെയാണ് വീട് വിട്ട് പോയതെന്നും കണ്ടെത്തിയ മകൾ പോലീസിന് മൊഴി നൽകി. 46കാരനായ പിതാവിനെ ബുധനാഴ്ച മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

പതിനാറുകാരിയുടെ മൊഴിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് 46കാരനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് പിതാവ് മകളെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയത്. ആരോ തട്ടിക്കൊണ്ട് പോയെന്ന സംശയമാണ് 46 കാരൻ പൊലീസുകാരോട് വിശദമാക്കിയത്. ക്രൈം ബ്രാഞ്ച് സംഘമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പൊലീസ് പെൺകുട്ടിയ കണ്ടെത്തിയത്.

പെൺകുട്ടിയോട് വിവരം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പൊലീസ് അറിയുന്നത്. രാവിലെ പിതാവ് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സുഹൃത്തിന്റെ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടതാണെന്നും ഇവിടെ നിന്ന് താനെയിലുള്ള ഒരു പരിചയക്കാരന്റെ അടുത്തേക്ക് പോകാനാണ് റെയിൽവേ സ്റ്റേഷനിലെത്തിയതെന്നാണ് പെൺകുട്ടിയുടെ മൊഴി.

എന്നാൽ വിവരമറിഞ്ഞ താനെയിലെ പരിചയക്കാരൻ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നാൽ പ്രശ്നങ്ങളുണ്ടാവുമെന്ന് ഭയന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ 16കാരി സ്റ്റേഷനിൽ തുടരുകയായിരുന്നു. ഭാര്യയ്ക്കും 21കാരനായ മകനും ഒപ്പമായിരുന്നു 46കാരൻ താമസിച്ചിരുന്നത്. വീട്ടുജോലിക്കാരിയായ ഭാര്യയും സ്വകാര്യ കമ്പനി ജീവക്കാരനായ മകനും വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു പീഡനമെന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നിങ്ങള്‍ മുസ്‌ലിങ്ങളെ കന്നുകാലികളെ പോലെയാണ് പരിഗണിക്കുന്നത്; മമതയ്‌ക്കെതിരെ ഒവൈസി

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍...