14
April, 2026

A News 365Times Venture

14
Tuesday
April, 2026

A News 365Times Venture

നോയിഡയിലെ തൊഴിലാളി സമരം; എട്ട് തൊഴിലാളി ആക്ടിവിസ്റ്റുകള്‍ കസറ്റഡിയില്‍- നാല് പേരെ ജയിലിലടച്ചു

Date:



India


നോയിഡയിലെ തൊഴിലാളി സമരം; എട്ട് തൊഴിലാളി ആക്ടിവിസ്റ്റുകള്‍ കസറ്റഡിയില്‍: നാല് പേരെ ജയിലിലടച്ചു

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് തെരുവിലറങ്ങിയ തൊഴിലാളികളെ അറസ്റ്റ് ചെയ്ത് പൊലീസ്.

മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതില്‍ നാല് പേരെ അറ്‌സ്റ്റ് ചെയ്ത് വിട്ടയച്ചെങ്കിലും ബാക്കി നാല് പേരെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്.

തൊഴിലാളി സമരത്തില്‍ പങ്കെടുത്ത മസ്തൂര്‍ ബിഗുള്‍ സംഘടനയിലെ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവര്‍ക്ക് നിയമസഹായം നല്‍കാനെത്തിയ അഭിഭാഷകരെയും അറസ്റ്റ് ചെയ്തതായി തൊഴിലാളി സംഘടന ആരോപിച്ചു.

‘യു.പി പൊലീസ് നേരത്തെ തട്ടിക്കൊണ്ടുപോയ വനിതാ ആക്ടിവിസ്റ്റുകളെ സഹായിക്കാന്‍ ശ്രമിച്ച അഭിഭാഷകരായ പ്രതീക് കുമാറിനെയും മുഹമ്മദ് തന്‍വീര്‍ അലിയെയും ഇപ്പോള്‍ പൊലീസ് തട്ടിക്കൊണ്ടുപോയിരിക്കുന്നു. സൂരജ്പൂര്‍ കോടതിയില്‍ നിന്നാണ് അവരെ തട്ടിക്കൊണ്ടുപോയത്,’ സംഘടന ആരോപിച്ചു.

ശമ്പള വര്‍ധനവും എട്ട് മണിക്കൂര്‍ ജോലി സമയം നടപ്പാക്കലും ആവശ്യപ്പെട്ടാണ് നൂറുകണക്കിന് തൊഴിലാളികള്‍ തെരുവില്‍ ഇറങ്ങിയത്. പ്രതിഷേധക്കാര്‍ കാറുകള്‍ കത്തിക്കുകയും പ്രധാന റോഡുകളിലെ ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു.

ഫാക്ടറി തൊഴിലാളികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടി. മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് വ്യവസായ തൊഴിലാളികള്‍ തിങ്കളാഴ്ച രാവിലെ തെരുവിലിറങ്ങിയതോടെയാണ് പ്രക്ഷോഭമുണ്ടായത്. നിരവധി വ്യാവസായിക യൂണിറ്റുകള്‍ സ്ഥിതി ചെയ്യുന്ന ഫേസ് 2-ല്‍ ചില തൊഴിലാളികള്‍ പൊലീസ് വാന്‍ ഉള്‍പ്പെടെയുള്ള കാറുകള്‍ തകര്‍ക്കുകയും കെട്ടിടങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമായി.

നിലവിലുള്ള ശമ്പളം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഹരിയാന സര്‍ക്കാര്‍ മിനിമം വേതനം നടപ്പാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നോയിഡയിലെ തൊഴിലാളികള്‍ വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

തൊഴിലാളികളില്‍ ഭൂരിഭാഗവും പ്രതിമാസം 15,000 രൂപയില്‍ താഴെ വരുമാനം മാത്രമാണ് ലഭിക്കുന്നതെന്നും ഈ തുക കൊണ്ട് എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്നും ചോദിച്ചു. ദിവസവും 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരുന്നുണ്ടെന്നും എട്ട് മണിക്കൂര്‍ ഷിഫ്റ്റ് നിര്‍ബന്ധമായും നടപ്പാക്കണമെന്നും തൊളിലാളികള്‍ പറഞ്ഞു.

Content Highlight: Labor strike in Noida; Eight labor activists in custody: Four sent to jail




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നിങ്ങള്‍ മുസ്‌ലിങ്ങളെ കന്നുകാലികളെ പോലെയാണ് പരിഗണിക്കുന്നത്; മമതയ്‌ക്കെതിരെ ഒവൈസി

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍...