കാറുമായി പാഞ്ഞത് മദ്യപിച്ച്‌ ലക്കുകെട്ട യുവതികളടക്കമുള്ള സംഘം : പൊലിഞ്ഞത് ആറു ജീവൻ


ഡെറാഡൂണ്‍ : 100 കിലോ മീറ്റർ വേഗതയിലെത്തിയ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൊലിഞ്ഞത് ആറു ജീവൻ. അപകടത്തിന് തൊട്ടു മുൻപുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നു. യുവതികളടക്കമുള്ള സംഘം ഒരു പാർട്ടിയില്‍ മദ്യപിച്ച്‌ ലക്കുകെട്ട ശേഷമാണ് കാറില്‍ പാഞ്ഞത്.

കൈയില്‍ ഗ്ലാസും മദ്യവുമായി ഇവർ ഡാൻസ് കളിക്കുന്നതും കുടിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. നവംബർ 12ന് ഒൻജിസി ചൗക്കില്‍ പുലർച്ചെ 1.30 നായിരുന്നു അപകടം.

read also: ഗര്‍ഭിണിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു: വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തില്‍ വച്ച് പിടിയിൽ

മൂന്ന് യുവതികള്‍ ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്. ഡെറാഡൂണ്‍ സ്വദേശികളായ ഗുനീത് സിംഗ് (19), കാമാക്ഷി സിംഗല്‍ (20), നവ്യാ ഗോയല്‍ (23), റിഷബ് ജെയ്ൻ (24), അതുല്‍ അഗർവാള്‍ (24), ഹിമാചലിലെ ചമ്ബ സ്വദേശിയായ ഖുണാള്‍ കുക്കുറേജ (23) എന്നിവരാണ് തത്ക്ഷണം മരിച്ചത്. സുനില്‍ അഗർവാളിൻ്റേ പേരിലാണ് ഇന്നോവ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ സിദ്ധേശ് അഗർവാള്‍ (25) ആശുപത്രിയില്‍ ചികിത്സയിലാണ്. ആഢംബര കാറുമായി മത്സരയോട്ടം നടത്തുന്നതിനിടെ ട്രക്കിലേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു.