അമേരിക്കയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഗൗതം അദാനി : പ്രഖ്യാപിച്ചത് 10 ബില്യൺ ഡോളറിൻ്റെ നിക്ഷേപം


വാഷിംഗ്‌ടൺ : അമേരിക്കയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് പ്രസിഡൻ്റ് ഗൗതം അദാനി. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ചതിന് പിന്നാലെയാണ് ഗൗതം അദാനിയുടെ പ്രഖ്യാപനം.

അമേരിക്കയിലെ ഊർജ സുരക്ഷയിലും അടിസ്ഥാന സൗകര്യ മേഖലയിലും 10 ബില്യൺ ഡോളറിൻ്റെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. എന്നാൽ എന്ത് പദ്ധതിയാണ് തങ്ങളുടെ പരിഗണനയിലുള്ളതെന്നോ, എപ്പോഴത്തേക്ക് ഈ നിക്ഷേപം നടത്തുമെന്നോ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല.

അതേ സമയം ഇതിലൂടെ 15,000 പേർക്ക് ജോലി ലഭിക്കുമെന്ന് ഗൗതം അദാനി പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദം ദൃഢമാകുന്ന സാഹചര്യത്തിൽ അദാനി ഗ്രൂപ്പ് ആഗോളതലത്തിലെ അനുഭവസമ്പത്ത് അമേരിക്കയിലേക്ക് കൂടി എത്തിക്കുകയാണെന്ന് ഗൗതം അദാനി എക്സിൽ കുറിച്ചു.