ഗുജറാത്ത് തീരത്ത് നിന്ന് പിടികൂടിയത് 700 കിലോ മെതാംഫെറ്റാമിൻ മയക്കുമരുന്ന് : എട്ട് ഇറാനികൾ അറസ്റ്റിൽ
ന്യൂദൽഹി: മയക്കുമരുന്ന് വിരുദ്ധ ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിൽ ഗുജറാത്ത് തീരത്തെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്ന് 700 കിലോയോളം മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ എട്ട് ഇറാൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ‘സാഗർ മന്തൻ – 4’ എന്ന ഓപ്പറേഷൻ ആരംഭിച്ചതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന് നാവികസേന പട്രോളിംഗ് നടത്തുകയും സംശയാസ്പദമായ രീതിയിൽ ബോട്ടിനെ തിരിച്ചറിയുകയും തടയുകയും ചെയ്തു.
ഏകദേശം 700 കിലോ മെതാംഫെറ്റാമിൻ എന്ന വലിയ മയക്കുമരുന്ന് ശേഖരമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
എൻസിബി, നാവികസേന, ഗുജറാത്ത് പോലീസ് തീവ്രവാദ വിരുദ്ധ സേന എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.