16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

മഹാരാഷ്ട്രയിലെ ദയനീയ തോൽവി : കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ രാജിവച്ചു

Date:


മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ രാജിവച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാല്‍ നാന പട്ടോലെയ്ക്ക് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കാണാന്‍ സാധിച്ചിട്ടില്ലെന്നും ഹൈക്കമാന്‍ഡ് പട്ടോലെയുടെ രാജി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യത്തിന് കനത്ത തോല്‍വിയാണുണ്ടായത്. 49 സീറ്റുകള്‍ മാത്രമാണ് സഖ്യത്തിന് നേടാന്‍ സാധിച്ചത്. മത്സരിച്ച 103 സീറ്റുകളില്‍ 16 സീറ്റ് മാത്രമേ കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചുള്ളു.

നാന പട്ടോലെ മത്സരിച്ച സകോലി മണ്ഡലത്തില്‍ 208 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഏറ്റവും കുറവ് ഭൂരിപക്ഷം നേടിയ മൂന്ന് മണ്ഡലങ്ങളിലൊന്നാണ് സകോലി. അതേ സമയം മഹാരാഷ്ട്രയില്‍ 235 സീറ്റുകളാണ് മഹായുതി നേടിയത്. ഇതില്‍ 132 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related