9
July, 2025

A News 365Times Venture

9
Wednesday
July, 2025

A News 365Times Venture

കൊമ്പന്‍മാര്‍ റെഡി’ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ISL ടീമിനെ പ്രഖ്യാപിച്ചു;

Date:

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-23 സീസണിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ജെസെല്‍ കര്‍ണെയ്‌റോ ആണ് ക്യാപ്റ്റന്‍. ടീമില്‍ 7 മലയാളികളും ഇടംനേടി. 2022 ഒക്‌ടോബര്‍ 7ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കെതിരെ നടക്കുന്ന ഉദ്ഘാടന മത്സരത്തിലുള്ള അവസാനവട്ട തയാറെടുപ്പിലാണ് ഇവാന്‍ വുകോമനോവിച്ചിന്റെ നേതൃത്വത്തിലുള്ള ടീം.

കഴിഞ്ഞ സീസണില്‍ കളിച്ച 16 താരങ്ങള്‍ വീണ്ടും ടീം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഏഴ് മലയാളി താരങ്ങളാണ് ഇത്തവണ ടീമിലുള്ളത്. രാഹുല്‍ കെപി, സഹല്‍ അബ്ദുള്‍ സമദ് എന്നിവരെ കൂടാതെ ശ്രീക്കുട്ടന്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, ബിജോയ് വര്‍ഗീസ്, വിപിന്‍ മോഹനന്‍ എന്നിവരാണ് ടീമിലെ മറ്റ് മലയാളി സാന്നിദ്ധ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related