ബഡ്ജറ്റ് ഫ്രണ്ട്‌ലി ഉൽപ്പന്നങ്ങൾ ഇനി സിഎംഎഫ് ബ്രാൻഡിൽ, പുതിയ പദ്ധതിയുമായി നത്തിംഗ്


ബഡ്ജറ്റ് ഫ്രണ്ട്‌ലി ഉൽപ്പന്നങ്ങൾക്ക് മാത്രമായി പ്രത്യേക സബ് ബ്രാൻഡ് അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഇലക്ട്രോണിക് ബ്രാൻഡായ നത്തിംഗ്. റിപ്പോർട്ടുകൾ പ്രകാരം, ബഡ്ജറ്റ് ഫ്രണ്ട്‌ലി ഉൽപ്പന്നങ്ങൾക്കായി സിഎംഎഫ് (CMF) എന്ന പേരിലാണ് പുതിയ സബ് ബ്രാൻഡ് ആരംഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ നത്തിംഗ് സിഇഒ കാൾ പേയ് പങ്കുവെച്ചിട്ടുണ്ട്. മെച്ചപ്പെട്ട ഡിസൈനിൽ കൂടുതൽ പേർക്ക് ലഭ്യമാകുന്ന പുതിയ ഉൽപ്പന്നങ്ങളാണ് ഇഎംഎഫ് ബ്രാൻഡിലൂടെ പുറത്തിറക്കാൻ പദ്ധതിയിടുന്നത്.

സിഎംഎഫ് ബ്രാൻഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കാൾ പേയ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പുതിയ ബ്രാൻഡിന് കീഴിൽ ഈ വർഷം അവസാനത്തോടെ ഇയർ ബഡ്സ്, സ്മാർട്ട് വാച്ച് എന്നിവ പുറത്തിറക്കാൻ സാധ്യതയുണ്ട്. നത്തിംഗ് ബ്രാൻഡിൽ ഗുണമേന്മയുള്ള പ്രീമിയം ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനും, സിഎംഎഫ് ബ്രാൻഡിന് കീഴിൽ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിലയിൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കാനുമാണ് പദ്ധതി. നിലവിൽ, 2 സ്മാർട്ട്ഫോണുകളും, 2 ഇയർബഡുകളുമാണ് നത്തിംഗ് ബ്രാൻഡിന് കീഴിലുള്ളത്.