20
July, 2025

A News 365Times Venture

20
Sunday
July, 2025

A News 365Times Venture

അമിതവണ്ണം കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു | cancer, obesity, Life Style

Date:


അമിതവണ്ണം വിവിധ തരത്തിലുള്ള കാന്‍സറുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. പൊണ്ണത്തടിയുള്ള ആളുകള്‍ക്ക് റിയാക്ടീവ് പ്രോട്ടീന്‍ ഉള്‍പ്പെടെ  ഉയര്‍ന്ന അളവിലുള്ള കോശജ്വലന സൈറ്റോകൈനുകള്‍ ഉണ്ട്. ഇത് പിത്താശയക്കല്ലുകള്‍, നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നിവയുള്‍പ്പെടെയുള്ള വിട്ടുമാറാത്ത കോശജ്വലന രോഗങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ഇത് സെല്ലുലാര്‍ ഡിഎന്‍എയെ നശിപ്പിക്കുകയും, പിത്തരസം, കരള്‍, മറ്റ് മാരകരോഗങ്ങള്‍ എന്നിവ വികസിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, പൊണ്ണത്തടിയുള്ള വ്യക്തികള്‍ക്ക് പലപ്പോഴും ഇന്‍സുലിന്‍ അളവും ഇന്‍സുലിന്‍ പ്രതിരോധവും വര്‍ദ്ധിക്കുന്നു. ഇത് ട്യൂമറുകളുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും.

അമിതഭാരം സ്തനങ്ങള്‍, വന്‍കുടല്‍, പാന്‍ക്രിയാറ്റിക്, അണ്ഡാശയം, എന്‍ഡോമെട്രിയല്‍, കിഡ്‌നി, കരള്‍ എന്നിവയുള്‍പ്പെടെയുള്ള അവയവങ്ങളില്‍
പല തരത്തിലുള്ള കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ, ഈസ്ട്രജന്‍ എന്‍ഡോമെട്രിയത്തിന്റെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. ഇത് എന്‍ഡോമെട്രിയല്‍ കാന്‍സറുകളുടെ വര്‍ദ്ധനവിന് കാരണമാകുന്ന ഒന്നാണ്.

ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരുകയാണെങ്കില്‍ അമിതവണ്ണം മൂലമുണ്ടാകുന്ന കാന്‍സറുകള്‍ തടയാന്‍ കഴിയും. കൊഴുപ്പും ജങ്ക് ഫുഡും ഒഴിവാക്കുക, പതിവായി വ്യായാമം ചെയ്യുന്നത് അമിതഭാരമോ പൊണ്ണത്തടിയോ ഒഴിവാക്കാന്‍ സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related