108 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണം, കിടിലൻ ഹാൻഡ്സെറ്റുമായി ഇൻഫിനിക്സ് എത്തുന്നു


ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ഇൻഫിനിക്സിന്റെ പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിൽ എത്തുന്നു. ഇൻഫിനിക്സ് നോട്ട് 30 പ്രോ സ്മാർട്ട്ഫോണുകളാണ് കമ്പനി പുറത്തിറക്കുന്നത്. ഇൻഫിനിക്സ് ആരാധകരുടെ മനം കീഴടക്കാൻ പ്രത്യേക ഡിസൈനിലാണ് ഇൻഫിനിക്സ് നോട്ട് 30 പ്രോ എത്തുക. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.

6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2460 പിക്സൽ റെസലൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി99 ചിപ്സൈറ്റിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയാണ്. 108 മെഗാപിക്സൽ, 2 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4 ജിബി റാം പ്ലസ് 126 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഇൻഫിനിക്സ് നോട്ട് 30 പ്രോയുടെ കൃത്യമായ വില വിവരങ്ങൾ ലഭ്യമല്ല.